ബാങ്കുകള്‍ രണ്ടാം പാദത്തില്‍ 25 % ലാഭം നേടിയേക്കും

  • ലാഭം 25 ശതമാനം വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍
  • രണ്ടാം പാദത്തില്‍ വായ്പാ നിരക്കുകള്‍ വര്‍ധിപ്പിച്ചത് ബാങ്കുകള്‍ക്ക് ഗുണകരമായി
;

Update: 2023-10-07 06:24 GMT
indian banking sector | Business news
  • whatsapp icon

സെപ്റ്റംബറില്‍ അവസാനിച്ച  രണ്ടാ പാദത്തിൽ, കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനേക്കാൾ   ബാങ്കുകളുടെ അറ്റ പലിശ വരുമാനം (എന്‍ഐഐ) 18 ശതമാനവും ലാഭം 25.3 ശതമാനവും വര്‍ധിക്കുമെന്ന് വിലയിരുത്തല്‍. വായ്പാ നിരക്കുകളിലെ വര്‍ധനവ്, ഉയര്‍ന്ന വായ്പ വിതരണം , കുറഞ്ഞ ക്രെഡിറ്റ് ചെലവുകള്‍ എന്നിവയില്‍നിന്നുള്ള മികവ് ബാങ്കുകളുടെ  സാമ്പത്തിക നില കൂടുതൽ മെച്ചപ്പെടുത്താമെന്നു, വിവിധ അനലിസ്റ്റുകൾ പറയുന്നു.   

ബ്ലൂംബെര്‍ഗ് അനലിസ്റ്റിന്റെ കണക്കുകള്‍ പ്രകാരം,  പൊതുമേഖലാ ബാങ്കുകൾ 12. 2  ശതമാനവും,  സ്വകാര്യ ബാങ്കുകൾ  24.3   ശതമാനവും  ഈ സാമ്പത്തിക വർഷത്തിൽ  വളർച്ച രേഖപ്പെടുത്തിയേക്ക.

അറ്റ പലിശ വരുമാനത്തിൽ  ( വായ്പ്പാക്കു കിട്ടുന്ന പലിശ - ഡെപ്പോസിറ്റുകൾക്കു കൊടുക്കുന്ന പലിശ) ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പലിശ മാര്‍ജിനുകളില്‍ സമ്മര്‍ദ്ദമുണ്ടാകുമെന്ന് മോത്തിലാല്‍ ഓസ്വാള്‍ റിസര്‍ച്ച് അനലിസ്റ്റ് നിതിന്‍ അഗര്‍വാള്‍ പറയുന്നു. നിലവിലെ പലിശ നിരക്ക് സമ്പ്രദായത്തില്‍ രണ്ടാം പാദത്തില്‍ വായ്പാ നിരക്കുകള്‍ ഉടനടി വര്‍ധിപ്പിച്ചത് ബാങ്കുകള്‍ക്ക് ഗുണം ചെയ്തു. എന്നാല്‍ പിന്നീടുണ്ടായ ഡെപ്പോസിറ്റ് നിരക്കുകളിലെ വര്‍ധനവ് മാര്‍ജിനുകളില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചു.

കെയര്‍ റേറ്റിംഗുകള്‍ പ്രകാരം, ബാങ്കുകളുടെ അറ്റ പലിശ മാര്‍ജിന്‍ 36 ബേസിസ് പോയിന്റുകളുടെ ഉയര്‍ച്ചക്ക് സാക്ഷ്യം വഹിച്ചു.

ഡെപ്പോസിറ്റ് നിരക്ക് വര്‍ധനയുടെ ആഘാതം ബാങ്കുകളുടെ മുന്‍നിരയില്‍ പ്രതിഫലിക്കാന്‍ തുടങ്ങുന്നതിനാല്‍, തങ്ങളുടെ കവറേജിലുള്ള ബാങ്കുകള്‍ക്ക് സമ്മര്‍ദ്ദം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ആഭ്യന്തര ബ്രോക്കറേജ് ജെഎം ഫിനാന്‍ഷ്യല്‍ പറഞ്ഞു.

ആര്‍ബിഐ ഡാറ്റാ ബാങ്ക് വായ്പകളില്‍ 15.27 ശതമാനം വളര്‍ച്ചയുണ്ടായി. സെപ്റ്റംബര്‍ 22 വരെ 145.58 ലക്ഷം കോടി രൂപയായിരുന്നു വായ്പ നല്‍കിയത്. അതേസമയം നിക്ഷേപങ്ങള്‍ 12.34 ശതമാനം വര്‍ധിച്ച് 191.33 ലക്ഷം കോടി രൂപയായി.

മെച്ചപ്പെടുത്തിയ മോണിറ്ററിംഗില്‍ കുറച്ച് സ്ലിപ്പേജുകളും സമ്മര്‍ദ്ദം പരിഹരിക്കുന്നതിനുള്ള സമയോചിതമായ നടപടികളും കൊണ്ട് അസറ്റ്-ക്വാളിറ്റി പ്രൊഫൈല്‍ ശക്തമായി തുടരുന്നു. ക്രെഡിറ്റ് ചെലവുകളും നിഷ്‌ക്രിയ ആസ്തികള്‍ക്കായി നീക്കിവച്ചിരിക്കുന്ന തുകയും നിയന്ത്രണത്തിലാണ്, ബാങ്കര്‍മാര്‍ പറഞ്ഞു.


Full View


Tags:    

Similar News