നിഷ്ക്രിയ ആസ്തി സെപ്തംബറിൽ 0.8 ശതമാനമായി കുറഞ്ഞുവെന്ന് ആർബിഐ

  • രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക വ്യവസ്ഥ ശക്തമായി തുടരുന്നു
  • ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനം മികച്ചതും പ്രതിരോധശേഷിയുള്ളതും
  • ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൂലധന പര്യാപ്തത അനുപാതം 13.൭ ശതമാനം

Update: 2023-12-29 10:00 GMT

2023 സെപ്റ്റംബര്‍ അവസാനത്തോടെ ബാങ്കുകളുടെ അറ്റ നിഷ്‌ക്രിയ ആസ്തി അനുപാതം 0.8 ശതമാനത്തിലേക്ക് കുറഞ്ഞതായും,കുടാതെ രാജ്യത്തിന്റെ ആഭ്യന്തര സാമ്പത്തിക വ്യവസ്ഥ ശക്തമായി തുടരുകയാണെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. 2023 സെപ്റ്റംബറില്‍ ബാങ്കിംഗ് ഇതര ധനകാര്യ കമ്പനികളുടെ (എന്‍ബിഎഫ്‌സി) പ്രതിരോധശേഷി സിആര്‍എആര്‍ 27.6 ശതമാനവും ജിഎന്‍പിഎ അനുപാതം 4.6 ശതമാനവും ആസ്തികളില്‍ നിന്നുള്ള വരുമാനം 2.9 ശതമാനവുമായി മെച്ചപ്പെട്ടതായും ആര്‍ബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബാങ്കുകളുടെ മൊത്ത നിഷ്‌ക്രിയ ആസ്തി (ജിഎന്‍പിഎ) അനുപാതം ഒന്നിലധികം വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3.2 ശതമാനമായി കുറഞ്ഞു. 2023 സെപ്റ്റംബറില്‍ ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകളുടെ മൂലധനവും, മൂലധന പര്യാപ്തത അനുപാതവും പൊതു ഇക്വിറ്റി ടയര്‍1 അനുപാതം യഥാക്രമം 16.8 ശതമാനവും 13.7 ശതമാനവുമാണ്.

സാമ്പത്തിക സ്ഥിരതയ്ക്കും ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയുടെ ദൃഢതയ്ക്കും വേണ്ടിയുള്ള ഫിനാന്‍ഷ്യല്‍ സ്‌റ്റെബിലിറ്റി ആന്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ ഉപസമിതിയുടെ വിലയിരുത്തലിനെ ആര്‍ബിഐയുടെ റിപ്പോര്‍ട്ട് ഏറെ സ്വാധീനിക്കുന്നതാണ്.

 ആര്‍ബിഐ റിപ്പോര്‍ട്ട് അനുസരിച്ച്, ഇന്ത്യന്‍ ബാങ്കിംഗ് സംവിധാനവും എന്‍ബിഎഫ്‌സികളും ഉയര്‍ന്ന മൂലധന അനുപാതം, ആസ്തി നിലവാരം ശക്തിപ്പെടുത്തല്‍, മികച്ച വരുമാന വളര്‍ച്ച എന്നിവയുടെ പിന്തുണയോടെ മികച്ചതും പ്രതിരോധശേഷിയുള്ളതുമായി തുടരുന്നു.

Tags:    

Similar News