2023-ല്‍ ബാങ്ക് നിക്ഷേപം റെക്കോര്‍ഡിട്ടു

  • 023 ഡിസംബര്‍ 29 വരെ 200.8 ലക്ഷം കോടി രൂപയാണു നിക്ഷേപമായി ബാങ്കിലേക്ക് എത്തിയതെന്ന് ആര്‍ബിഐ
  • ആദ്യമായി ബാങ്ക് നിക്ഷേപം 100 ലക്ഷം കോടി രൂപയിലെത്തിയത് 2016 സെപ്റ്റംബറിലാണ്
  • കുറേ വര്‍ഷങ്ങളായി ബാങ്ക് നിക്ഷേപങ്ങളില്‍ വന്‍തോതിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്
;

Update: 2024-01-12 07:17 GMT
bank deposits recorded in 2023
  • whatsapp icon

ബാങ്ക് നിക്ഷേപത്തില്‍ പുതിയ റെക്കോര്‍ഡിട്ടാണ് 2023 അവസാനിച്ചത്.

2023 ഡിസംബര്‍ 29 വരെ 200.8 ലക്ഷം കോടി രൂപയാണു നിക്ഷേപമായി ബാങ്കിലേക്ക് എത്തിയതെന്ന് ആര്‍ബിഐ പറഞ്ഞു.

ഇതില്‍ 176 ലക്ഷം കോടി രൂപ ടേം ഡിപ്പോസിറ്റായിട്ടാണ് ലഭിച്ചത്. ബാക്കി നിക്ഷേപം കറന്റ്, സേവിംഗ്‌സ് നിക്ഷേപമായിട്ടും ലഭിച്ചെന്ന് ആര്‍ബിഐ അറിയിച്ചു.

കുറേ വര്‍ഷങ്ങളായി ബാങ്ക് നിക്ഷേപങ്ങളില്‍ വന്‍തോതിലുള്ള വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

1997-ല്‍ 5.1 ലക്ഷം കോടി രൂപയായിരുന്നു ബാങ്ക് നിക്ഷേപമെങ്കില്‍ 2001 ജൂണ്‍ മാസത്തിലിത് 10 ലക്ഷം കോടിയായി ഉയര്‍ന്നു.

പിന്നീട് ബാങ്ക് നിക്ഷേപം 2006 മാര്‍ച്ചില്‍ 20 ലക്ഷം കോടി രൂപയിലുമെത്തി. ആദ്യമായി ബാങ്ക് നിക്ഷേപം 100 ലക്ഷം കോടി രൂപയിലെത്തിയത് 2016 സെപ്റ്റംബറിലാണ്.

Tags:    

Similar News