ബാങ്കിനുള്ളിലെ ഡിജിറ്റല്‍ ബാങ്ക്; ആക്‌സിസ് ബാങ്ക് ഓപണ്‍

  • ബാങ്കിനുള്ളില്‍ തന്നെയുള്ള ഡിജിറ്റല്‍ ബാങ്ക് എന്ന ആക്‌സിസ് ബാങ്കിന്റെ ആശയമാണ് ഓപ്പണ്‍.

Update: 2023-10-05 14:17 GMT

കൊച്ചി: ആക്‌സിസ് ബാങ്കിന്റെ ഏറ്റവും മികച്ച 15 ഡിജിറ്റല്‍ ബാങ്കിംഗ് സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഓപ്പണ്‍ ആരംഭിച്ചു. വ്യക്തിഗത സേവനങ്ങളും തടസമില്ലാത്ത ഡിജിറ്റല്‍ ബാങ്കിങ് അനുഭവങ്ങളും നല്‍കുന്ന ബാങ്കിനുള്ളില്‍ തന്നെയുള്ള ഡിജിറ്റല്‍ ബാങ്ക് എന്ന ആക്‌സിസ് ബാങ്കിന്റെ ആശയമാണ് ഓപ്പണ്‍.

അത്യാധുനിക ഡിജിറ്റല്‍ സേവനങ്ങള്‍, ഭാവിയിലേക്കുള്ള സേവനങ്ങള്‍ എന്നിവയെല്ലാം ലഭ്യമായ ഈ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ  ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യം.

ഓരോ വ്യക്തിക്കും തടസങ്ങള്‍ ഇല്ലാത്ത സവിശേഷ ബാങ്കിംഗ് അനുഭവങ്ങള്‍ നല്‍കുന്നതായിരിക്കും ഓപ്പണ്‍ എന്ന് ആക്‌സിസ് ബാങ്ക് ഡിജിറ്റല്‍ ബിസിനസ് ആന്റ് ട്രാന്‍സ്‌ഫോര്‍മേഷന്‍ മേധാവിയും പ്രസിഡന്റുമായ സമീര്‍ ഷെട്ടി പറഞ്ഞു.

Tags:    

Similar News