പലിശ നിരക്കില്‍ മാറ്റം വരുത്തി 3 പ്രധാന ബാങ്കുകള്‍
ഒക്റ്റോബര്‍ 1 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍
ഐസിഐസിഐ ബാങ്ക്, യെസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) എന്നിവ വിവിധ കാലാവധികളിലേക്കുള്ള വായ്പകളുടെ മാർജിനൽ കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ്പാ നിരക്കുകൾ (എംസിഎൽആർ) പരിഷ്കരിച്ചു. 2023 ഒക്ടോബർ 1 മുതൽ പുതുക്കിയ എംസിഎൽആർ പ്രാബല്യത്തിൽ വന്നതായി ഈ ബാങ്കുകളുടെ വെബ്‌സൈറ്റുകളില്‍ പറയുന്നു.
ഭൂരിഭാഗം ഉപഭോക്തൃ വായ്പകളുടെയും വായ്പാ പലിശ നിരക്കുകൾ ഒരു വർഷത്തെ കാലാവധിയുമായി ബന്ധപ്പിച്ചിരിക്കുന്നു.
ഐസിഐസിഐ ബാങ്കില്‍
ഐസിഐസിഐ ബാങ്കിന്‍റെ വെബ്സൈറ്റില്‍ പറഞ്ഞിട്ടുള്ളത് പ്രകാരം, രണ്ടാഴ്ച , ഒരു മാസം എന്നീ കാലയളവുകളിലെ എംസിഎൽആർ നിരക്ക് 8.45 ശതമാനമാണ്. മൂന്ന് മാസത്തെ, ആറ് മാസത്തെ എംസിഎൽആറുകൾ യഥാക്രമം 8.50 ശതമാനവും 8.85 ശതമാനവുമാണ്. ഒരു വർഷത്തെ എംസിഎൽആർ 8.95 ശതമാനമാണ്.
പഞ്ചാബ് നാഷണല്‍ ബാങ്കില്‍
രണ്ടാഴ്ചയിലെ വായ്പാ എംസിഎല്‍ആര്‍ നിരക്ക് 8.15 ശതമാനവും ഒരു മാസത്തെ നിരക്ക് 8.25 ശതമാനവുമാണെന്ന് പിഎന്‍ബി വെബ്സൈറ്റില്‍ പറയുന്നു. മൂന്ന് മാസത്തെ, ആറ് മാസത്തെ എംസിഎൽആറുകൾ യഥാക്രമം 8.35 ശതമാനവും 8.55 ശതമാനവുമാണ്. ഒരു വർഷത്തെ എംസിഎൽആർ ഇപ്പോൾ 8.65 ശതമാനമാണ്.
യെസ് ബാങ്കില്‍
യെസ് ബാങ്ക് വെബ്‌സൈറ്റ് അനുസരിച്ച്, ഓവർനൈറ്റ് നിരക്ക് 8.80 ശതമാനവും ഒരു മാസത്തെ എംസിഎൽആർ നിരക്ക് 9.05 ശതമാനവുമാണ്. പിഎൻബിയിൽ മൂന്ന് മാസത്തെ, ആറ് മാസത്തെ എംസിഎൽആറുകൾ യഥാക്രമം 9.70 ശതമാനവും 9.95 ശതമാനവുമാണ്. ഒരു വർഷത്തെ എംസിഎൽആർ ഇപ്പോൾ 10.25 ശതമാനമാണ്.