നവീകരിച്ച എസ്ബിഐ യോനോ ആപ്പ് ലോഞ്ച് ചെയ്തു

  • ഗൂഗിള്‍ പേ, ഫോണ്‍ പേ പോലെ പണം അടയ്ക്കാനുള്ള സൗകര്യം ലഭിക്കും
  • “You Only Need One” എന്നതിന്റെ ചുരുക്കരൂപമാണ് YONO
  • 2017-ലാണ് യോനോ ആപ്പിനെ എസ്ബിഐ അവതരിപ്പിച്ചത്

Update: 2023-07-03 06:21 GMT

ഡിജിറ്റല്‍ ബാങ്കിംഗ് ആപ്ലിക്കേഷനായ 'യോനോ ' യുടെ നവീകരിച്ച പതിപ്പ് (YONO for Every Indian) എസ്ബിഐ ജൂലൈ രണ്ടിന് ലോഞ്ച് ചെയ്തു.

“You Only Need One” എന്നതിന്റെ ചുരുക്കരൂപമാണ് YONO. ഈ ആപ്പ് ഉപയോഗിച്ച് ബാങ്കിന്റെ കസ്റ്റമേഴ്‌സിന് യുപിഐ (Unified Payments Interface -UPI) ഫീച്ചറുകളായ സ്‌കാന്‍ ആന്‍ഡ് പേ, പേ ബൈ കോണ്‍ടാക്റ്റ്, റിക്വസ്റ്റ് മണി എന്നിവയിലേക്ക് ആക്‌സസ് ലഭിക്കും.

ഗൂഗിള്‍ പേ, ഫോണ്‍ പേ പോലെ പണം അടയ്ക്കാനുള്ള സൗകര്യം ലഭിക്കും.

2017-ലാണ് യോനോ എന്ന ആപ്പിനെ എസ്ബിഐ ആദ്യമായി അവതരിപ്പിച്ചത്. ഇതുവരെയായി ആറ് കോടി രജിസ്‌റ്റേഡ് യൂസര്‍മാരുണ്ട്. 2023 സാമ്പത്തിക വര്‍ഷത്തില്‍ എസ്ബിഐയില്‍ 78.60 ലക്ഷം സേവിംഗ്‌സ് അക്കൗണ്ടുകള്‍ യോനോ വഴി ഡിജിറ്റലായി തുറന്നു.

ഈ വര്‍ഷം ജൂലൈ ഒന്നിന് എസ്ബിഐയുടെ 68-ാമത് സ്ഥാപകദിനമായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് നവീകരിച്ച യോനോ ആപ്പ് ലോഞ്ച് ചെയ്തത്. ഇതിനു പുറമെ ഐസിസിഡബ്ല്യു (Interoperable Cardless Cash Withdr-awal-ICCW) സംവിധാനവും ലോഞ്ച് ചെയ്തു. എസ്ബിഐയുടെയും മറ്റ് ബാങ്കുകളുടെയും ഉപഭോക്താക്കള്‍ക്കായിട്ടാണ് ഈ സംവിധാനം അവതരിപ്പിച്ചിരിക്കുന്നത്.

' UPI QR cash ' ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് ഏത് ബാങ്കിന്റെയും ഐസിസിഡബ്ല്യു അധിഷ്ഠിത എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കാനാകും.

എടിഎം സ്‌ക്രീനില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന സിംഗിള്‍ യൂസ് ക്യുആര്‍ കോഡിലൂടെയായിരിക്കും ഇടപാടുകള്‍ പ്രോസസ്സ് ചെയ്യുന്നത്. കൂടാതെ, ഉപയോക്താക്കള്‍ക്ക് അവരുടെ യുപിഐ ആപ്പില്‍ ലഭ്യമായ സ്‌കാന്‍, പേ എന്നീ ഫീച്ചര്‍ ഉപയോഗിച്ചു പണം പിന്‍വലിക്കാനും സൗകര്യമുണ്ടാകും.

' ഒരു PIN നല്‍കേണ്ടതിന്റെയോ ഡെബിറ്റ് കാര്‍ഡ് കൈകാര്യം ചെയ്യുന്നതിനോ ഉള്ള ആവശ്യം ഇല്ലാതാക്കുകയാണ് ഐസിസിഡബ്ല്യു ചെയ്യുന്നത്. അതിലൂടെ കാര്‍ഡ് ക്ലോണിംഗ് പോലുള്ള അപകടസാധ്യതകള്‍ ഐസിസിഡബ്ല്യു കുറയ്ക്കുന്നു. ഉപഭോക്താക്കള്‍ക്ക് യൂസര്‍ ഫ്രണ്ട്‌ലിയും, സുരക്ഷിതവുമായ ഡിജിറ്റല്‍ ചാനലിലൂടെ ഇന്‍സ്റ്റന്റായി പണം പിന്‍വലിക്കാനാകുമെന്ന് ' എസ്ബിഐ അറിയിച്ചു.

Tags:    

Similar News