മുംബൈ: പൊതുമേഖല ബാങ്കായ എസ്ബിഐ, സ്വകാര്യ ബാങ്കുകളായ ഐസിഐസിഐ, എച്ച്ഡിഎഫ്സി എന്നിവ 'ഡൊമസ്റ്റിക് സിസ്റ്റമാറ്റിക്കലി ഇംപോര്‍ട്ടന്റ'് ബാങ്കുകളായി (ഡി-എസ്ഐബി) തുടരുമെന്ന് ആര്‍ബിഐ. സമ്പദ് വ്യവസ്ഥയില്‍ അത്രത്തോളം പ്രാധാന്യം അര്‍ഹിക്കുന്നവ എന്നാണ് ഇതുകൊണ്ട് അര്‍ഥമാക്കുന്നത്. ഇത്തരം പദവി ലഭിക്കുന്നതോടെ പല സവിശേഷ അവകാശത്തിന് അര്‍ഹതയുണ്ടായിരിക്കും. ഒപ്പം ഈ ധനകാര്യ സ്ഥാപനങ്ങള്‍ എന്തെങ്കിലും പ്രതിസന്ധി നേരിട്ടാല്‍ സര്‍ക്കാര്‍ പിന്തുണയുണ്ടാകും.
2021 ലെ ഡി-എസ്ഐബികളുടെ പട്ടികയിലും ഈ മൂന്ന് ബാങ്കുകള്‍ തന്നെയായിരുന്നു ഉള്‍പ്പെട്ടിരുന്നത്. 2015,2016 വര്‍ഷങ്ങളിലാണ് ആര്‍ബിഐ എസ്ബിഐ, ഐസിഐസിഐ ബാങ്ക് എന്നിവയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. 2017 ല്‍ എച്ച്ഡിഎഫ്സിയെയും ഉള്‍പ്പെടുത്തി. ബാങ്കുകളില്‍ നിന്നും 2022 മാര്‍ച്ച് 31 നുള്ളില്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
2014 ജൂലൈയിലാണ് ഡി-എസ്ഐബിയ്ക്കാവശ്യമായ ചട്ടമുണ്ടാക്കുന്നത്. ബാങ്കുകളുടെ സിസ്റ്റമാറ്റിക് ഇംപോര്‍ട്ടന്‍സ് സ്‌കോര്‍സ് (എസ്ഐഎസ്) അനുസരിച്ചാണ് ആര്‍ബിഐ ബാങ്കുകളെ തെരഞ്ഞെടുക്കുന്നത്.