എസ്ബിഐ ഇന്‍ഷുറന്‍സ് പോളിസികള്‍ ഇനി നിര്‍ബന്ധിക്കില്ല, ഉദ്യോഗസ്ഥരെ വിലക്കി ബാങ്ക്
പൊതു മേഖല ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പല വിധത്തിലുള്ള സേവനങ്ങളും ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ പല ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാവും വിധം നല്‍കുക എന്നതിലുപരി മത്സരാധിഷ്ഠിതമായി വില്‍ക്കുക എന്ന നിലയിലേക്ക് മാറിയപ്പോഴാണ്. 'മിസ് സെല്ലിംഗി'നെതിരെ മുന്നറിയിപ്പുമായി ധനമന്ത്രാലയം രംഗത്ത് വരുന്നത്.
ഇനിമുതല്‍ രാജ്യത്തെ വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ അവരുടെ ഇന്‍ഷുറന്‍സ് പ്രോഡക്ടുകള്‍ നിര്‍ബന്ധിച്ച് അക്കൗണ്ട് ഉടമകളുടെ തലയില്‍ കെട്ടി വയ്ക്കില്ല. ബാങ്ക് ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കി. ഫിനാൻഷ്യൽ ഉത്പന്നങ്ങൾ നിർബന്ധിച്ച് ഇടപാടുകാർക്ക് നൽകുന്നുവെന്ന പരാതിയെ തുടർന്ന് ധനകാര്യ സ്ഥാപനങ്ങളുടെ ഇത്തരം മിസ് സെല്ലിംഗിനെതിരെ മുന്നറിയിപ്പുമായി ധനമന്ത്രാലയം രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് ബാങ്ക് നിർദേശം.
പൊതു മേഖല ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ പല വിധത്തിലുള്ള സേവനങ്ങളും ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്. എന്നാല്‍ പല ഉത്പന്നങ്ങളും ഉപഭോക്താക്കള്‍ക്ക് ഉപകാരപ്രദമാവും വിധം നല്‍കുക എന്നതിലുപരി മത്സരാധിഷ്ഠിതമായി വില്‍ക്കുക എന്ന നിലയിലേക്ക് മാറിയപ്പോഴാണ്. 'മിസ് സെല്ലിംഗി'നെതിരെ മുന്നറിയിപ്പുമായി ധനമന്ത്രാലയം രംഗത്ത് വരുന്നത്.
ഇന്‍ഷുറന്‍സ് പ്രോഡക്ടുകളാണ് പലപ്പോഴും ഇവിടെ പ്രതിക്കൂട്ടില്‍. ഇത്തരം ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വലിയ ടാര്‍ഗെറ്റ് ആണ് ബാങ്കുകളിലെ ജീവനക്കാര്‍ക്ക് നല്‍കുന്നത്. ഇത് മൂലം ഏതു വിധേനയും ഇന്‍ഷുറന്‍സ് എടുപ്പിക്കുന്നതിനുള്ള പ്രവണത ഫീല്‍ഡ് ഓഫീസര്‍മാരില്‍ ഉണ്ടാവുന്നു. ഐവിആര്‍ മുഖേനെയും, ബാങ്കില്‍ നിന്ന് നേരിട്ടും അല്ലാതെയും വായ്പ, നിക്ഷേപം പോലുള്ള മറ്റു സേവനങ്ങള്‍ക്കായി സമീപിക്കുന്ന ഉപഭോക്താക്കളെ ഉള്‍പ്പെടെ ശല്യം ചെയുന്ന രീതിയില്‍ നിര്‍ബന്ധിതമായി ഇന്‍ഷുറന്‍സ് എടുപ്പിക്കാന്‍ ശ്രമം നടക്കുന്നു. പൊതു മേഖല ബാങ്കുകളും ഈ കാര്യത്തില്‍ ഒട്ടും പുറകിലല്ല.
'മിസ് സെല്ലിംഗ് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് ബാങ്കിന്റെ ഫീല്‍ഡ് ഓഫീസര്‍മാര്‍ക്ക് നിര്‍ബന്ധിത വില്പന നിര്‍ത്തലാക്കുന്നതിനുള്ള നിര്‍ദേശം ഇപ്പോൾ നൽകിയിരിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യം അടിസ്ഥാനമാക്കിയുള്ള വില്പന മാത്രമേ നടത്തുന്നുള്ളൂ എന്ന് ഉറപ്പു വരുത്താനുള്ള നിര്‍ദേശവും എസ്ബിഐ അതിന്റെ എല്ലാ ചീഫ് ജനറല്‍ മാനേജര്‍മാര്‍ക്ക് നല്‍കി.