നേരിട്ട് പോകാതെ എസ്ബിഐ ശാഖ മാറാം; അപേക്ഷിക്കേണ്ട വിധം
. ചിലരൊക്കെ ജോലി ചെയ്യുന്ന ഓഫീസിനോട് ചേര്‍ന്നുള്ള ബ്രാഞ്ചുകളിലായിരിക്കും അക്കൗണ്ട് ഹോള്‍ഡറായത്. ബാങ്ക് അക്കൗണ്ട് എടുക്കുന്നത് ആജീവനാന്ത ഇടപാടുകള്‍ക്ക് വേണഅടിയാരിക്കും. എന്നാല്‍ പിന്നെ അക്കൗണ്ട് എടുത്ത ശേഷം നമ്മള്‍ പല സ്ഥലങ്ങളിലേക്കും താമസമോ ജോലിയോ മാറിയിട്ടുണ്ടാകാം. പിന്നീട് പല ആവശ്യങ്ങള്‍ക്കും ബ്രാഞ്ചില്‍ നേരിട്ട് പോകേണ്ടിയും വരും
ഒരു ബാങ്ക് അക്കൗണ്ട് എടുക്കുന്നത് ഇന്ന് വലിയ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഓണ്‍ലൈനായി ബാങ്ക് അക്കൗണ്ട് എടുക്കാം. എന്നാല്‍ ഏതാനും വര്‍ഷം മുമ്പ് വരെ ബാങ്ക് അക്കൗണ്ട് എടുത്തിരുന്നത് ഏതെങ്കിലും ഒരു ബ്രാഞ്ചില്‍ നേരിട്ട് പോയിട്ടായിരുന്നു. പലരുടെയും ബ്രാഞ്ച് സ്വന്തം മേല്‍വിലാസ പരിധിയില്‍ തന്നെ പെടുന്ന ബ്രാഞ്ചിലായിരിക്കും. ചിലരൊക്കെ ജോലി ചെയ്യുന്ന ഓഫീസിനോട് ചേര്‍ന്നുള്ള ബ്രാഞ്ചുകളിലായിരിക്കും അക്കൗണ്ട് ഹോള്‍ഡറായത്. ബാങ്ക് അക്കൗണ്ട് എടുക്കുന്നത് ആജീവനാന്ത ഇടപാടുകള്‍ക്ക് വേണഅടിയാരിക്കും. എന്നാല്‍ പിന്നെ അക്കൗണ്ട് എടുത്ത ശേഷം നമ്മള്‍ പല സ്ഥലങ്ങളിലേക്കും താമസമോ ജോലിയോ മാറിയിട്ടുണ്ടാകാം. പിന്നീട് പല ആവശ്യങ്ങള്‍ക്കും ബ്രാഞ്ചില്‍ നേരിട്ട് പോകേണ്ടിയും വരും. അപ്പോഴാണ് നമ്മള്‍ ശരിക്കും പെട്ടുപോകുന്നത്. കിലോമീറ്ററുകള്‍ അകലെയുള്ള ബ്രാഞ്ചില്‍ നേരിട്ട് പോകേണ്ടി വരുന്നതിനാല്‍ ബാങ്ക് അക്കൗണ്ട് പോലും മറ്റ് ബാങ്കുകളിലേക്ക് മാറ്റിയാലോ എന്ന് ആലോചിക്കും.
ഇനി ബാങ്കിന്റെ ബ്രാഞ്ച് മാറ്റണമെങ്കിലും അതേ ബ്രാഞ്ചില്‍ പോകേണ്ടി വരും. രേഖകളും പാസ്ബുക്കുമായി നേരിട്ട് പോയി അപേക്ഷ നല്‍കി ദിവസങ്ങളോളം കാത്തിരിക്കുക കൂടി വേണം. എന്നാല്‍ മാത്രമേ ഒരു ശാഖ മറ്റൊന്നിലേക്ക് മാറ്റാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ ഈ ഗതികേട് എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ഇല്ല. ബ്രാഞ്ച് മാറ്റാന്‍ അതേ ബ്രാഞ്ചിനെ നേരിട്ട് സമീപിക്കേണ്ട കാര്യമില്ല. എസ്ബിഐ ബാങ്ക് അക്കൗണ്ട് ഉള്ളവര്‍ക്ക് രാജ്യത്തിന് അകത്തുള്ള ഏത് ബ്രാഞ്ചിലേക്ക് മാറണമെങ്കിലും പരമാവധി ഒരാഴ്ച കാത്തിരുന്നാല്‍ മതി. ഓണ്‍ലൈന്‍ വഴി തന്നെ ഇക്കാര്യം നടക്കും. അതുകൊണ്ട് നേരിട്ടെത്തി കാത്തിരിക്കേണ്ടതില്ല. എസ്ബിഐ സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് ഒരു ആഴ്ചക്കുള്ളില്‍ തന്നെ ഈ സേവനം പൂര്‍ത്തീകരിക്കാമെന്ന് കമ്പനി പറയുന്നു. ഇതിന് പ്രത്യേകിച്ച് ചാര്‍ജുകളൊന്നും നല്‍കേണ്ട.
എന്നാല്‍ കെവൈസി നല്‍കാത്ത നിഷ്‌ക്രിയ അക്കൗണ്ടുകള്‍ക്ക് ഈ സൗകര്യം ലഭിക്കില്ല. ഈ സേവനം സേവിങ്‌സ് അക്കൗണ്ട് ഉടമകള്‍ക്ക് മാത്രമേ ലഭിക്കുകയുള്ളൂ. മൊബൈല്‍ ഫോണ്‍ നമ്പര്‍ ബാങ്കില്‍ രജിസ്ട്രര്‍ ചെയ്തിരിക്കണം. നെറ്റ് ബാങ്കിങ് ആക്‌സസ് ഉണ്ടായിരിക്കുകയും വേണം. എന്നാല്‍ മാത്രമേ ഓണ്‍ലൈന്‍ വഴി ബ്രാഞ്ച് ട്രാന്‍സ്ഫര്‍ നടക്കുകയുള്ളൂ.
എസ്ബിഐ സേവിങ്‌സ് ബാങ്ക് അക്കൗണ്ട് എങ്ങിനെയാണ് ഇ-ട്രാന്‍സ്ഫര്‍ ചെയ്യുന്നത്?
ആദ്യം ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.onlinesbi.com സന്ദര്‍ശിക്കുക. നെറ്റ് ബാങ്കിങ് അക്കൗണ്ട് തുറക്കാനായി ലോഗിന്‍ വിവരങ്ങള്‍ നല്‍കണം. ലോഗിന്‍ ചെയ്താല്‍ 'ഇ-സര്‍വീസസ്' എന്ന മെനു ക്ലിക്ക് ചെയ്യുക.ക്വിക്ക് ലിങ്കുകളില്‍ നിന്ന് 'ട്രാന്‍സ്ഫര്‍ ഓഫ് സേവിങ്‌സ് അക്കൗണ്ട്' എന്ന ഓപ്ഷന്‍ കാണാം. ഇത് ക്ലിക്ക് ചെയ്യുക. ശേഷം തുക ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്ന അക്കൗണ്ട് സെലക്ട് ചെയ്യുക. ഇതിന് ശേഷം അക്കൗണ്ട് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തിന്റെ ബ്രാഞ്ച് കോഡ് നല്‍കണം. ഇതിനായി ബട്ടണ്‍ ക്ലിക്ക് ചെയ്ത് ബ്രാഞ്ച് തിരഞ്ഞെടുക്കാന്‍ സാധിക്കും.
നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച ശേഷം, പുതിയ ബ്രാഞ്ചിന്റെ പേര് സഹിതം ആവശ്യമായ ഫോം പൂരിപ്പിച്ച് നല്‍കിയ ശേഷം ക്ലിക്ക് ചെയ്യുക. ഇപ്പോള്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് ഓടിപി ലഭിക്കും. ബാങ്ക് ശാഖ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അഭ്യര്‍ത്ഥന രജിസ്ട്രര്‍ ചെയ്തു കഴിഞ്ഞു. ഒരാഴ്ച്ചക്കകം ബ്രാഞ്ച് മാറിയതായി വിവരം ലഭിക്കും.