2022-23: ബാങ്ക് വായ്പാ വളര്‍ച്ച 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍
- നിക്ഷേപങ്ങളിലുണ്ടായത് 9.6 ശതമാനം വളര്‍ച്ച മാത്രം
- ഇബിഎല്‍ആര്‍ വായ്പകളുടെ വിഹിതം ഉയര്‍ന്നു
- എംസിഎല്‍ആര്‍ വായ്പകളുടെ വിഹിതത്തില്‍ ഇടിവ്
പലിശ നിരക്കുകളില്‍ വലിയ തോതിലുള്ള വര്‍ധന ഉണ്ടായെങ്കിലും കഴിഞ്ഞ സാമ്പത്തിക വര്‍ഷം രാജ്യത്തെ ബാങ്കുകളില്‍ നിന്നുള്ള വായ്പാ വിതരണത്തിലുണ്ടായ വളര്‍ച്ച 11 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍. റിസര്‍വ് ബാങ്ക് ഓഫ് ഉന്ത്യയുടെ ധനനയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ബാങ്ക് വായ്പയില്‍ 14.6 ശതമാനം വളര്‍ച്ചയാണ് 2022-23ല്‍ പ്രകടമായത്. 2011-12ല്‍ 17 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വായ്പ വളര്‍ച്ചയാണിത്. അതേസമയം 2022-23ല്‍ നിക്ഷേപങ്ങളിലുണ്ടായത് 9.6 ശതമാനം വളര്‍ച്ച മാത്രമാണ്.
2022 മേയ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ ഇബിഎല്‍ആര്‍-ല്‍ (എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ബെയ്‌സ്ഡ് ലെന്‍ഡിംഗ് റേറ്റ്‌സ്) 250 ബിപിഎസിന്റെ വര്‍ധനയാണ് ബാങ്കുകള്‍ വരുത്തിയിരുന്നത്. റിപ്പോ നിരക്കുകളില്‍ ആര്‍ബിഐ വരുത്തിയ വര്‍ധനയുടെ ഫലമായി, ഇതേ കാലയളവില്‍ എംസിഎല്‍ആര്‍-ല്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ് ബെയ്‌സ്ഡ് ലെന്‍ഡിംഗ് റേറ്റ്)140 ബിപിഎസിന്റെയും വര്‍ധന ഉണ്ടായി.
ഫ്‌ലോട്ടിംഗ് റേറ്റ് ലോണുകളില്‍ ഇപ്പോള്‍ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് ലോണുകളുടെ വിഹിതമാണ് ഏറ്റവും വലുതെന്ന് ആര്‍ബിഐ അറിയിച്ചു. അവരുടെ വിഹിതം 2022 മാര്‍ച്ചിലെ 44.0 ശതമാനത്തില്‍ നിന്ന് 2022 ഡിസംബറില്‍ 48.3 ശതമാനമായി ഉയര്‍ന്നു. ഇതിനു വിപരീതമായി, എംസിഎല്‍ആറുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ വിഹിതം ഇതേ കാലയളവില്‍ 48.6 ശതമാനത്തില്‍ നിന്ന് 46.1 ശതമാനമായി കുറഞ്ഞു.
ഫ്‌ളോട്ടിംഗ് റേറ്റ് വായ്പകളില്‍ ഇബിഎല്‍ആര്‍ അധിഷ്ഠിത വായ്പകള്‍ക്കാണ് ഏറ്റവും വലിയ വിഹിതമെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2022 മാര്‍ച്ചില്‍ 44.0 ശതമാനമായിരുന്നു ഈ വിഭാഗത്തിന്റെ വിഹിതമെങ്കില്‍ 2023 മാര്‍ച്ചില്‍ അത് 48.3 ശതമാനമായി മാറി. എന്നാല്‍ എംസിഎല്‍ആര്‍ വായ്പകളുടെ വിഹിതം 48.6 ശതമാനത്തില്‍ നിന്ന് 46.1 ശതമാനത്തിലേക്ക് താഴ്ന്നു. വായ്പാ വളര്‍ച്ച നടപ്പു സാമ്പത്തിക വര്‍ഷത്തിലും തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ആഗോള വളര്‍ച്ചയിലുണ്ടാകുന്ന മാന്ദ്യവും പലിശ നിരക്കുകളില്‍ ഇനിയും ഉയര്‍ച്ചയുണ്ടാകുന്നതും വളര്‍ച്ചയെ ബാധിച്ചേക്കും.