ഭർത്താവിന് ഭാര്യ വക സഹായം: 3,250 കോടിയുടെ വീഡിയോകോണ്‍ വായ്പാ ക്രമക്കേടില്‍ ചന്ദ കോച്ചാറും ഭര്‍ത്താവും അറസ്റ്റില്‍

ആരോപണത്തെ തുടര്‍ന്ന ബാങ്ക് ആഭ്യന്തര അന്വേഷണം നടത്തിയാണ് 2018 ല്‍ നടപടിയെടുത്തത്. ആദ്യം കൊച്ചാര്‍ ലീവില്‍ പ്രവേശിക്കുകയും പിന്നീട് നേരത്തെ റിട്ടയര്‍മെന്റിന് അപേക്ഷിക്കുകയുമായിരുന്നു. ബാങ്ക് അത് അംഗീകരിച്ചതോടെ പുറത്തായി. പിന്നീട് റിട്ടയര്‍മെന്റ് ബനിഫിറ്റിനായി ഇവര്‍ കോടതിയെ സമീപിച്ചെങ്കിലും പ്രഥമദൃഷ്ട്യാ പിരിച്ച് വിടലാണെന്ന് കണ്ട് കോടതി ഹര്‍ജി തള്ളി.

Update: 2022-12-24 05:50 GMT



വിവാദമായ 3,250 കോടി രൂപയുടെ വീഡിയോകോണ്‍ ലോണ്‍ തട്ടിപ്പ് കേസില്‍ ഐസിഐസിഐ ബാങ്ക് മുൻ മാനേജിംഗ് ഡയറക്ടറും സിഇഒ യുമായ ചന്ദ കൊച്ചാര്‍, ഭര്‍ത്താവ് ദീപക് കൊച്ചാര്‍ എന്നിവരെ സിബിഐ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി വൈകിയായിരുന്നു അറസ്റ്റ്. ചന്ദ കൊച്ചാര്‍ ബാങ്കിന്റെ എംഡി ആയിരുന്ന 2006-2011 കാലയളവില്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് വായ്പ നല്‍കിയതില്‍ വഞ്ചനയും ക്രമക്കേടും ആരോപിച്ചാണ് അറസ്റ്റ്. വര്‍ഷങ്ങള്‍ നീണ്ടു നിന്ന അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റിലേക്ക് നീങ്ങിയിരിക്കുന്നത്. ആരോപണത്തെ തുടര്‍ന്ന് നേരത്തെ ഐസിഐസിഐ ബാങ്ക് സിഇഒ സ്ഥാനത്ത് നിന്ന് കൊച്ചാറിനെ നീക്കിയിരുന്നു. റിട്ടയര്‍മെന്റ് ആനുകൂല്യവും തടഞ്ഞിരുന്നു. ഇന്ത്യന്‍ ബാങ്കിംഗ് വ്യവസായത്തിലെ ഏറ്റവും ഉന്നത വ്യക്തി അടങ്ങുന്ന കേസായതിനാല്‍ ഇതിന് വലിയ പ്രാധാന്യമുണ്ടായിരുന്നു.

ചന്ദ കൊച്ചാര്‍ ഭര്‍ത്താവും വീഡിയോകോണ്‍ ഗ്രൂപ്പ് സാരഥിയുമായ വേണുഗോപാല്‍ ധൂദ് എന്നിവരെ അഴിമതി തടയല്‍ നിയമമനുസരിച്ചാണ് അറസ്റ്റ് ചെയ്തത്. നൂപവര്‍ റിന്യൂവബ്ള്‍സ്, സുപ്രീം എനര്‍ജി, വീഡിയോകോണ്‍ ഇന്റര്‍നാഷണല്‍ ഇലക്ട്രോണിക്‌സ് ലിമിറ്റഡ്, വീഡിയോകോണ്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എന്നിവയും ബന്ധപ്പെട്ട കമ്പനികളാണ്. 2012 ല്‍ വീഡിയോകോണ്‍ ഗ്രൂപ്പിന് ബാങ്ക് 3,250 കോടി രൂപ വായ്പ നല്‍കിയതിന് മാസങ്ങള്‍ പിന്നിടുമ്പോള്‍ നൂപവറില്‍ വലിയ നിക്ഷേപം നടന്നതായി സിബിഐ ആരോപിക്കുന്നു. ഇതില്‍ ക്രിമിനല്‍ ഗൂഢാലോചനയും വഞ്ചനയുമുണ്ടെന്നാണ് സിബിഐ കണ്ടെത്തല്‍.

ആരോപണത്തെ തുടര്‍ന്ന ബാങ്ക് ആഭ്യന്തര അന്വേഷണം നടത്തിയാണ് 2018 ല്‍ നടപടിയെടുത്തത്. ആദ്യം കൊച്ചാര്‍ ലീവില്‍ പ്രവേശിക്കുകയും പിന്നീട് നേരത്തെ റിട്ടയര്‍മെന്റിന് അപേക്ഷിക്കുകയുമായിരുന്നു. ബാങ്ക് അത് അംഗീകരിച്ചതോടെ പുറത്തായി. പിന്നീട് റിട്ടയര്‍മെന്റ് ബനിഫിറ്റിനായി ഇവര്‍ കോടതിയെ സമീപിച്ചെങ്കിലും പ്രഥമദൃഷ്ട്യാ പിരിച്ച് വിടലാണെന്ന് കണ്ട് കോടതി ഹര്‍ജി തള്ളി.

2019 ല്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ വ്യക്തമാക്കിയത് ഇതാണ്. ബാങ്കിന്റെ വായ്പാ നയത്തിന് വിരദ്ധമായി കൊച്ചാര്‍ വീഡിയോ കോണ്‍ ഗ്രൂപ്പിന് വായ്പ നല്‍കി. ഇത് പിന്നീട് എന്‍പിഎ ആയി. ഇതിലൂടെ ബാങ്കിന് നഷ്ടമുണ്ടാക്കി. അതേസമയം വായ്പ എടുത്ത ആള്‍ക്ക് തെറ്റായ വഴിയിലൂടെ നേട്ടമുണ്ടാക്കി നല്‍കി.

Tags:    

Similar News