ഗ്ലോബല്‍ പ്രൈവറ്റ് ബാങ്കിംഗുമായി എച്ച്എസ്ബിസി; മിനിമം നിക്ഷേപം 2 ദശലക്ഷം ഡോളര്‍
- ലക്ഷ്യം ഇന്ത്യയിലെ സമ്പന്നര്‍
- എച്ച്എസ്ബിസി ഗ്രൂപ്പ് ഇന്ത്യയില്‍ അതിന്റെ സാന്നിധ്യം ശക്തമാക്കുകയാണ്
- മുതിര്‍ന്ന മിഡില്‍ ഈസ്റ്റ് വെല്‍ത്ത് മാനേജര്‍മാരുടെ ടീമിനെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് എച്ച്എസ്ബിസി
ഇന്ത്യയിലെ സമ്പന്നരെ ലക്ഷ്യമിട്ട് എച്ച്എസ്ബിസി രംഗത്ത്. ജുലൈ നാലിന് ഗ്ലോബല്‍ പ്രൈവറ്റ് ബാങ്കിംഗ് ബിസിനസ് ലോഞ്ച് ചെയ്തു.
ഉയര്‍ന്ന ആസ്തിയുള്ള പ്രഫഷണലുകള്‍, സംരംഭകര്‍, അവരുടെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കുള്ള സേവനമായിരിക്കും ഈ ബാങ്കിംഗ് ബിസിനസില്‍ എച്ച്എസ്ബിസി ഓഫര്‍ ചെയ്യുന്നത്.
2 ദശലക്ഷം ഡോളറിലധികം നിക്ഷേപിക്കാവുന്ന ആസ്തിയുള്ള ക്ലയന്റുകളെയാണു ഈ പുതിയ ബിസിനസ് ലക്ഷ്യമിടുന്നതെന്ന് എച്ച്എസ്ബിസി പറഞ്ഞു.
2021ല്‍ തായ്ലന്‍ഡിലും 2022-ല്‍ മെക്സിക്കോ, യുഎഇ, ചൈനയിലെ വിവിധ നഗരങ്ങള്‍ എന്നിവയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ബാങ്ക് അതിന്റെ ഗ്ലോബല്‍ പ്രൈവറ്റ് ബാങ്കിംഗ് വിഭാഗം സമീപ വര്‍ഷങ്ങളില്‍ ആരംഭിച്ചിരുന്നു.
സ്വകാര്യ ബാങ്കിംഗില്‍ ആഗോളതലത്തില്‍ വന്‍തോതില്‍ കുതിച്ചുയരാനുള്ള ശ്രമങ്ങളുടെ ഭാഗമായി, പ്രതിസന്ധിയിലായ ക്രെഡിറ്റ് സ്യൂസില്‍ നിന്ന് മുതിര്‍ന്ന മിഡില്‍ ഈസ്റ്റ് വെല്‍ത്ത് മാനേജര്‍മാരുടെ ഒരു ടീമിനെ റിക്രൂട്ട് ചെയ്യാനുള്ള ശ്രമത്തിലാണ് എച്ച്എസ്ബിസി. ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുണ്ട്.
2022-ല്‍ എച്ച്എസ്ബിസി മ്യൂച്വല്‍ ഫണ്ട് എന്ന് ഇപ്പോള്‍ അറിയപ്പെടുന്ന എല്‍ ആന്‍ഡ് ടി ഇന്‍വെസ്റ്റ്മെന്റ് മാനേജ്മെന്റ് ലിമിറ്റഡ് ഏറ്റെടുത്തിരുന്നു. എച്ച്എസ്ബിസി ഗ്രൂപ്പ് ഇന്ത്യയില്‍ അതിന്റെ സാന്നിധ്യം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി ഡിജിറ്റല്‍, പേയ്മെന്റ്, ലെന്‍ഡിംഗ്, ഇന്റര്‍നാഷണല്‍ ബാങ്കിംഗ് സേവനങ്ങള്‍ മെച്ചപ്പെടുത്തുകയും അതിന്റെ സംയുക്ത സംരംഭമായ കാനറ എച്ച്എസ്ബിസി ലൈഫ് വഴി ലൈഫ് ഇന്‍ഷുറന്‍സ് സേവനങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
വെല്‍ത്ത് സൊല്യൂഷന്‍, ഗ്ലോബല്‍ പ്രൈവറ്റ് ബാങ്കിംഗ് എക്‌സ്‌പെര്‍ട്ടൈസ്, കമേഴ്‌സ്യല്‍ ബാങ്കിംഗ്, ഗ്ലോബല്‍ ബാങ്കിംഗ് എന്നിവയിലേക്ക് ആക്‌സസ് എന്നിവയാണ് ഗ്ലോബല്‍ പ്രൈവറ്റ് ബാങ്കിംഗിലൂടെ എച്ച്എസ്ബിസി ക്ലയന്റകള്‍ക്ക് നല്‍കുന്ന സേവനങ്ങള്‍.