മുതിര്‍ന്ന പൗരന്മാരാണോ? നിക്ഷേപിച്ചാല്‍ മികച്ച നിരക്കില്‍ പലിശ നല്‍കും ഈ ബാങ്ക്
- ശുഭ്ആരംഭ് ഫിക്‌സഡ് ഡപ്പോസിറ്റ് സ്‌കീമില്‍ മികച്ച പലിശ
- സൂപ്പര് സീനിയര്‍ക്ക് 7.80% പലിശ
മുതിര്‍ന്ന പൗരന്മാര്‍ സ്ഥിര നിക്ഷേപം നടത്തിയാല്‍ മികച്ച പലിശ നിരക്ക് നല്‍കാന്‍ പല ധനകാര്യ സ്ഥാപനങ്ങളും തയ്യാറാണ്. മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി പലവിധ വാഗ്ദാനങ്ങള്‍ സ്ഥാപനങ്ങള്‍ നല്‍കുന്നുണ്ട്. പ്രായമാകുമ്പോള്‍ അവശേഷിക്കുന്ന ആസ്തികളോ പണമോ നിക്ഷേപമാക്കി മാറ്റിയാല്‍ ശിഷ്ട കാലം അടിച്ചുപൊളിച്ച് ജീവിക്കാമെന്ന് മുതിര്‍ന്ന പൗരന്മാര്‍ ഓര്‍ത്തിരിക്കണം.
എല്ലാവിധ സമ്പത്തും മക്കള്‍ക്കായി വീതിക്കുന്നതിന ് പകരം അവനവന്റെ സുരക്ഷ മുന്‍നിര്‍ത്തി വേണം ചിന്തിക്കാന്‍. സ്ഥിര നിക്ഷേപത്തിന് ആലോചിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതിയ വാഗ്ദാനം നല്‍കി നിക്ഷേപത്തിനായി പ്രചോദനം നല്‍കുകയാണ് ബാങ്ക് ഓഫ് ഇന്ത്യ. മികച്ച പലിശ നിരക്കാണ് ഈ കാറ്റഗറിയിലുള്ള നിക്ഷേപകര്‍ക്ക് വേണ്ടി ബാങ്ക് പ്രഖ്യാപിച്ചത്. 'ശുഭ് ആരംഭ് ഫിക്‌സഡ് ഡപ്പോസിറ്റ് സ്‌കീം' എന്ന സ്ഥിര നിക്ഷേപ പദ്ധതി ബാങ്ക് പുറത്തിറക്കി.
2023 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലുള്ള സ്‌കീം അനുസരിച്ച് 501 ദിവസത്തെ സ്ഥിര നിക്ഷേപത്തിന് 7.80 % പലിശയാണ് നല്‍കുന്നത്. സൂപ്പര്‍ സീനിയര്‍ സിറ്റിസണാണ് ഈ പലിശയ്ക്ക് അര്‍ഹന്‍. ഈ നിക്ഷേപ പദ്ധതി സുരക്ഷിതമായ നിക്ഷേപ ഓപ്ഷനാണെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. 60 മുതല്‍ 80 വയസ് വരെ പ്രായമുള്ളവര്‍ക്കാണെങ്കില്‍ 7.65 ശതമാനമാണ് പലിശ. 7 ദിവസം മുതല്‍ 10 വര്‍ഷം വരെയുള്ള കാലയളവിലേക്ക് ആകര്‍ഷകമായ നിരക്കിലാണ് പലിശ നിശ്ചയിച്ചിരിക്കുന്നത്. സാധാരണ ഉപഭോക്താക്കള്‍ക്ക് 6.75 ശതമാനവും സൂപ്പര്‍ സീനിയേഴ്‌സിന് 7.40 ശതമാനം പലിശയും ലഭിക്കും.
പുതുക്കിയ പലിശ നിരക്ക് ആഭ്യന്തര, എന്‍ആര്‍ഒ, എന്‍ആര്‍ഇ നിക്ഷേപങ്ങള്‍ക്ക് ബാധകമാകും. മൂന്ന് വര്‍ഷമോ അതിനു മുകളിലോ ഉള്ള നിക്ഷേപങ്ങള്‍ക്ക്, മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.75%, സൂപ്പര്‍ സീനിയര്‍ പൗരന്മാര്‍ക്ക് 0.90% എന്നിങ്ങനെയുള്ള മൊത്തം അധിക പലിശ നിരക്ക് സാധാരണ പലിശ നിരക്കിനേക്കാള്‍ കൂടുതലാണ്. ബാങ്കിന്റെ സ്ഥിര നിക്ഷേപ പദ്ധതിയ്ക്ക് അധിക ചാര്‍ജുകളോ ദീര്‍ഘകാലത്തേക്ക് പുതുക്കാന്‍ വേണ്ടി അധിക ചാര്‍ജ് ഈടാക്കുന്നില്ല.