ബാങ്കുകള്‍ സ്ഥിര നിക്ഷേപ പലിശ വര്‍ധിപ്പിച്ചേക്കും, ആര്‍ബിഐ ബുള്ളറ്റിന്‍

  • ആര്‍ബിഐയുടെ പ്രതിമാസ ബുള്ളറ്റിനില്‍ എഫ് ഡി വരുമാനം മെച്ചപ്പെട്ടതുള്‍പ്പടെ വിവരിച്ചിട്ടുണ്ട്.

Update: 2023-03-22 08:15 GMT

മുംബൈ: നിക്ഷേപ അടിത്തറ വിപുലീകരിക്കുന്നതിനായി സ്ഥിര നിക്ഷേപ പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ ബാങ്കുകളെ പ്രേരിപ്പിച്ചേക്കാമെന്ന സൂചനയുമായി ആര്‍ബിഐ പ്രതിമാസ ബുള്ളറ്റിന്‍.

ആര്‍ബിഐയുടെ തുടര്‍ച്ചയായ പലിശ നിരക്ക് വര്‍ധനയ്ക്കും കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്നും ബാങ്കുകള്‍ കരകയറി വായ്പാ വളര്‍ച്ച നേടിയിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് എഫ് ഡി നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന റിപ്പോര്‍ട്ടും വരുന്നത്.

പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ റിസര്‍വ് ബാങ്ക് ഹ്രസ്വകാല വായ്പാ നിരക്ക് 225 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു.

ഫിക്‌സഡ് ഡിപ്പോസിറ്റുകളുടെ വരുമാനം മെച്ചപ്പെടുകയും സേവിംഗ്‌സ് ഡെപ്പോസിറ്റ് നിരക്കിലെ വ്യത്യാസങ്ങള്‍ അടുത്ത കാലത്തായി വര്‍ധിക്കുകയും ചെയ്തതോടെ, ബാങ്ക് നിക്ഷേപങ്ങളുടെ സിംഹഭാഗവും ടേം ഡെപ്പോസിറ്റുകളായി ഉയര്‍ന്നു.

വാര്‍ഷികാടിസ്ഥാനത്തില്‍, ടേം ഡെപ്പോസിറ്റുകള്‍ 13.2 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി, അതേസമയം കറന്റ്, സേവിംഗ്‌സ് ഡെപ്പോസിറ്റുകള്‍ യഥാക്രമം 4.6 ശതമാനം, 7.3 ശതമാനം എന്നിങ്ങനെ മിതമായ വേഗതയില്‍ വര്‍ധിച്ചു

Tags:    

Similar News