ബാങ്ക് ഓഫ് ഇന്ത്യ, മൂന്നാംപാദലാഭം 12 ശതമാനം ഉയര്‍ന്നു

Update: 2023-01-17 10:01 GMT


ഡെല്‍ഹി: ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ ലാഭത്തില്‍ 12 ശതമാനം വര്‍ധന. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 1,027 കോടി രൂപയില്‍ നിന്നും 1,151 കോടി രൂപയായാണ് ലാഭം വര്‍ധിച്ചത്. മൊത്ത വരുമാനം മുന്‍ വര്‍ഷം ഇതേ പാദത്തിലെ 11,211.14 കോടി രൂപയില്‍ നിന്നും 14,159.60 കോടി രൂപയായി.

അറ്റ പലിശ വരുമാനം മുന്‍ പാദത്തിലെ 3,408 കോടി രൂപയില്‍ നിന്നും 64 ശതമാനം ഉയര്‍ന്ന് 5,596 കോടി രൂപയായി. പ്രവര്‍ത്തന ലാഭം മുന്‍വര്‍ഷം ഇതേ പാദത്തില്‍ റിപ്പോര്‍ട്ട് ചെയ്ത 2,906 കോടി രൂപയില്‍ നിന്നും 74 ശതമാനം ഉയര്‍ന്ന് 3,652 കോടി രൂപയായി.

ആസ്തി ഗുണനിലവാരത്തിലും മൂന്നാംപാദത്തില്‍ മെച്ചപ്പെട്ട പ്രകടനമാണ് ബാങ്കിന്റേത്. മൊത്ത നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ ഇതേ പാദത്തിലെ 10.46 ശതമാനത്തില്‍ നിന്നും 7.66 ശതമാനമായി കുറഞ്ഞു. അറ്റ നിഷ്‌ക്രിയ ആസ്തി മുന്‍ വര്‍ഷത്തെ ഇതേ കാലയളവിലെ 2.66 ശതമാനത്തില്‍ നിന്നും 1.61 ശതമാനമായി കുറഞ്ഞു. ഡിസംബര്‍ പാദത്തിലെ മൂലധന പര്യാപ്തത അനുപാതം 15.6 ശതമാനമാണ്.



Tags:    

Similar News