ഘാനയിലെ കാര്‍ഷിക യന്ത്രവത്കരണ പദ്ധതിക്ക് 24.98 ഡോളര്‍ ഫണ്ടിംഗുമായി എക്‌സിം ബാങ്ക്
മുംബൈ:എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ 24.98 മില്യണ്‍ ഡോളര്‍ മൂല്യമുള്ള കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിക്കായി ഘാനയുമായി ബയേഴ്സ് ക്രെഡിറ്റ് കരാറിലേര്‍പ്പെട്ടു. ട്രാക്ടറുകള്‍, ബാക്ക്ഹോ ലോഡറുകള്‍, കാര്‍ഷിക ഉപകരണങ്ങളുടെ ഫാബ്രിക്കേഷന്‍ എന്നിവയ്ക്കായി ഒരു അസംബ്ലി പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്. നാഷണല്‍ എക്സ്പോര്‍ട്ട് ഇന്‍ഷുറന്‍സ് അക്കൗണ്ട് (NEIA) സ്‌കീമിന് കീഴിലുള്ള ബയേഴ്സ് ക്രെഡിറ്റ് പ്രോഗ്രാമിന് കീഴിലാണ് ഈ ഫണ്ടിംഗ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബാങ്ക് പറഞ്ഞു. കാര്‍ഷിക യന്ത്രവല്‍ക്കരണത്തിലേക്ക് നയിക്കാന്‍ രാജ്യത്തെ സഹായിക്കുകയും, പ്രാദേശിക വ്യവസായം വികസിപ്പിക്കാനും, പ്രാദേശിക സംരംഭകര്‍ക്ക് […]
മുംബൈ:എക്സ്പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ 24.98 മില്യണ്‍ ഡോളര്‍ മൂല്യമുള്ള കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതിക്കായി ഘാനയുമായി ബയേഴ്സ് ക്രെഡിറ്റ് കരാറിലേര്‍പ്പെട്ടു.
ട്രാക്ടറുകള്‍, ബാക്ക്ഹോ ലോഡറുകള്‍, കാര്‍ഷിക ഉപകരണങ്ങളുടെ ഫാബ്രിക്കേഷന്‍ എന്നിവയ്ക്കായി ഒരു അസംബ്ലി പ്ലാന്റ് സ്ഥാപിക്കാനാണ് പദ്ധതി ഉദ്ദേശിക്കുന്നത്.
നാഷണല്‍ എക്സ്പോര്‍ട്ട് ഇന്‍ഷുറന്‍സ് അക്കൗണ്ട് (NEIA) സ്‌കീമിന് കീഴിലുള്ള ബയേഴ്സ് ക്രെഡിറ്റ് പ്രോഗ്രാമിന് കീഴിലാണ് ഈ ഫണ്ടിംഗ് നല്‍കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബാങ്ക് പറഞ്ഞു.
കാര്‍ഷിക യന്ത്രവല്‍ക്കരണത്തിലേക്ക് നയിക്കാന്‍ രാജ്യത്തെ സഹായിക്കുകയും, പ്രാദേശിക വ്യവസായം വികസിപ്പിക്കാനും, പ്രാദേശിക സംരംഭകര്‍ക്ക് അധിക വരുമാനം സൃഷ്ടിക്കാനും പ്രാദേശിക മേഖലയിലെ ദാരിദ്ര്യം കുറയ്ക്കാനും ഇത് സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബാങ്ക് പറഞ്ഞു. ജൂണ്‍ 16-ന് ഘാനയിലെ അക്രയില്‍ വെച്ച് ബയേഴ്സ് ക്രെഡിറ്റ് കരാര്‍ ഒപ്പുവച്ചു.
എന്‍ഇഐഎ സ്‌കീമിന് കീഴില്‍ ആഫ്രിക്കയില്‍ ഒരു റെയില്‍വേ ലൈനിനെയും റോഡ് പദ്ധതിയെയും ബാങ്ക് പിന്തുണയ്ക്കുന്നുണ്ട്.