മൂന്നാം പാദത്തിൽ 274 കോടി രൂപ ലാഭവുമായി എച്ച്‌ ഡി എഫ്‌ സി ലൈഫ് ​

ഡൽഹി: ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ എച്ച്‌ ഡി എഫ്‌ സി ലൈഫിന്റെ അറ്റാദായം 3% വർധിച്ച് 273.65 കോടി രൂപയിലെത്തി. സ്വകാര്യ മേഖലയിലെ ഇൻഷുറൻസ് കമ്പനിയായ എച്ച്‌ ഡി എഫ്‌ സി ലൈഫിന്റെ ലാഭം മുൻ സാമ്പത്തിക വർഷത്തിൽ ഇതേ പാദത്തിൽ 264.99 കോടി രൂപയായിരുന്നു. എന്നിരുന്നാലും, ഡിസംബറിൽ മൊത്തം വരുമാനം, കഴിഞ്ഞ വര്ഷം ഇതേ കാലയളവിലെ 21,126.80 കോടി രൂപയിൽ നിന്ന് 14,222.22 കോടി രൂപയായി കുറഞ്ഞു. കമ്പനിയുടെ സോൾവൻസി അനുപാതത്തിൽ വലിയ കുറവാണ് […]

;

Update: 2022-02-01 05:29 GMT
മൂന്നാം പാദത്തിൽ 274 കോടി രൂപ ലാഭവുമായി എച്ച്‌ ഡി എഫ്‌ സി ലൈഫ് ​
  • whatsapp icon

ഡൽഹി: ഡിസംബറിൽ അവസാനിച്ച മൂന്നാം പാദത്തിൽ എച്ച്‌ ഡി എഫ്‌ സി ലൈഫിന്റെ അറ്റാദായം 3% വർധിച്ച് 273.65 കോടി രൂപയിലെത്തി.

സ്വകാര്യ മേഖലയിലെ ഇൻഷുറൻസ് കമ്പനിയായ എച്ച്‌ ഡി എഫ്‌ സി ലൈഫിന്റെ ലാഭം മുൻ സാമ്പത്തിക വർഷത്തിൽ ഇതേ പാദത്തിൽ 264.99 കോടി രൂപയായിരുന്നു.

എന്നിരുന്നാലും, ഡിസംബറിൽ മൊത്തം വരുമാനം, കഴിഞ്ഞ വര്ഷം ഇതേ കാലയളവിലെ 21,126.80 കോടി രൂപയിൽ നിന്ന് 14,222.22 കോടി രൂപയായി കുറഞ്ഞു.

കമ്പനിയുടെ സോൾവൻസി അനുപാതത്തിൽ വലിയ കുറവാണ് ഉണ്ടായത്. 2020 ഡിസംബർ 31ൽ മുൻപത്തെ 202 ശതമാനത്തിൽ നിന്നും 190 ശതമാനമായി ഇത് കുറഞ്ഞു. ഇവിടെ റെഗുലേറ്ററി ആവശ്യകത (regulatory requirement) 150 ശതമാനമാണ്.

Tags:    

Similar News