ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയുമായി ടിവിഎസ്

  • ഒക്ടോബറില്‍ 489,015 യൂണിറ്റുകളുടെ പ്രതിമാസവില്‍പ്പന
  • 13 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ കമ്പനി നേടിയത്

Update: 2024-11-02 07:39 GMT

ടിവിഎസ് മോട്ടോര്‍ കമ്പനി 2024 ഒക്ടോബറില്‍ 489,015 യൂണിറ്റുകളുടെ പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 434,714 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 13 ശതമാനം വളര്‍ച്ചയാണ് വില്‍പ്പനയില്‍ കമ്പനി നേടിയത്.

മൊത്തം ഇരുചക്രവാഹനങ്ങള്‍ 14% വളര്‍ച്ച രേഖപ്പെടുത്തി. 2023 ഒക്ടോബറിലെ വില്‍പ്പന 420,610 യൂണിറ്റുകളില്‍ നിന്ന് 2024 ഒക്ടോബറില്‍ 478,159 യൂണിറ്റുകളായി വര്‍ധിച്ചു.

ആഭ്യന്തര ഇരുചക്രവാഹനങ്ങള്‍ 13% വളര്‍ച്ച രേഖപ്പെടുത്തി. വില്‍പ്പന 344,957 യൂണിറ്റുകളായി വര്‍ധിച്ചു. 2023 ഒക്ടോബറില്‍ 8920 യൂണിറ്റായിരുന്നു വില്‍പ്പന.

2023 ഒക്ടോബറിലെ 201,965 യൂണിറ്റുകളില്‍ നിന്ന് 2024 ഒക്ടോബറില്‍ 230,822 യൂണിറ്റുകളായി മോട്ടോര്‍ സൈക്കിള്‍ വില്‍പ്പന 14% വളര്‍ച്ച രേഖപ്പെടുത്തി. സ്‌കൂട്ടര്‍ 17% വളര്‍ച്ച രേഖപ്പെടുത്തി.

2023 ഒക്ടോബറിലെ 20,153 യൂണിറ്റില്‍ നിന്ന് 2024 ഒക്ടോബറില്‍ 29,308 യൂണിറ്റായി വര്‍ധിച്ചതോടെ ഇവി വില്‍പ്പന 45% വളര്‍ച്ച രേഖപ്പെടുത്തി.

കമ്പനിയുടെ മൊത്തം കയറ്റുമതി 9% വളര്‍ച്ച രേഖപ്പെടുത്തി. 2023 ഒക്ടോബറിലെ വില്‍പ്പന 87,952 യൂണിറ്റില്‍ നിന്ന് 2024 ഒക്ടോബറില്‍ 95,708 യൂണിറ്റായി ഉയര്‍ന്നു.

ഇരുചക്രവാഹന കയറ്റുമതി 16% വളര്‍ച്ച രേഖപ്പെടുത്തി.

Tags:    

Similar News