ടിവിഎസ് സ്‌കെച്ചിട്ടത് ഒലയ്‌ക്കോ ? ഇനി 94, 999രൂപയ്ക്ക് ഐക്യൂബ് ഇ-സ്‌കൂട്ടര്‍ സ്വന്തമാക്കാം
- വാള്‍നട്ട് ബ്രൗണ്‍, പേള്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് വരുന്നത്
- സ്മാര്‍ട്ട് ഫോണ്‍ കണക്റ്റിവിറ്റിയും, 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയുമുണ്ട് ഈ മോഡലില്‍
- ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം
ഇന്ത്യയിലെ വളര്‍ന്നു വരുന്ന ഇ-വാഹന വിപണിയില്‍ സാന്നിധ്യം ഉറപ്പിക്കുന്നതിനുള്ള ഒരു സുപ്രധാന നീക്കത്തിന്റെ ഭാഗമായി ടിവിഎസ് ഐക്യൂബ് ഇ-സ്‌കൂട്ടറിന്റെ പുതിയ വേരിയന്റ് പുറത്തിറക്കി.
2.2 kWh ബാറ്ററിയുള്ള ഈ മോഡലിന്റെ വില സാധാരണക്കാരന്റെ പോക്കറ്റിന് ഇണങ്ങുന്നതാണ്. 94,999 രൂപയാണ് ബെംഗളുരുവിലെ എക്‌സ് ഷോറൂം വില.
ഒറ്റ ചാര്‍ജില്‍ 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 75 കിലോമീറ്റര്‍ ആണ്.
രണ്ട് മണിക്കൂര്‍ കൊണ്ട് 0 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.
സ്മാര്‍ട്ട് ഫോണ്‍ കണക്റ്റിവിറ്റിയും, 5 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയുമുണ്ട് ഈ മോഡലില്‍.
വാള്‍നട്ട് ബ്രൗണ്‍, പേള്‍ വൈറ്റ് എന്നീ നിറങ്ങളിലാണ് വരുന്നത്.
ഈ മോഡലിന് പുറമെ ടിവിഎസ് ഐക്യൂബ് എസ്ടി എന്ന മോഡലും വിപണിയിലിറക്കി.
3.4 kWh 5.1 kWh എന്നീ ബാറ്ററിയുള്ളതാണ് ഈ മോഡല്‍.
1.56 ലക്ഷം, 1.85 ലക്ഷം എന്നിങ്ങനെയാണ് യഥാക്രമം ഈ മോഡലിന്റെ വില.