ടൊയോട്ടയുടെ വില്‍പ്പന 35 ശതമാനം ഉയര്‍ന്നു
- ഉല്‍സവ കാലത്തോട് അടുക്കുമ്പോള്‍ ടൊയോട്ടയുടെ ഡിമാന്‍ഡ് ഏറുന്നതായി കമ്പനി
- എസ്യുവികളും എംപിവികളും കമ്പനിയുടെ വില്‍പ്പനയില്‍ ഗണ്യമായ സംഭാവന നല്‍കുന്നു
ഓഗസ്റ്റില്‍ മൊത്തം മൊത്തവ്യാപാരത്തില്‍ 35 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയതായി ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞമാസം 30,879 യൂണിറ്റുകള്‍ വിറ്റഴിച്ചു. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ ആഭ്യന്തര, കയറ്റുമതി മേഖലകളില്‍ 22,910 യൂണിറ്റുകളാണ് വിതരണം ചെയ്തത്.
'' ഉല്‍സവ കാലത്തോട് അടുക്കുമ്പോള്‍, ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള ഡിമാന്‍ഡ് വര്‍ധിച്ചുകൊണ്ടിരിക്കുന്നു. എല്ലാ ഡീലര്‍ഷിപ്പുകളിലും ഉപഭോക്തൃ താല്‍പ്പര്യവും ഉയര്‍ന്ന കാല്‍വയ്പും സാക്ഷ്യം വഹിക്കുന്നു,'' ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ വൈസ് പ്രസിഡന്റ്, ശബരി മനോഹര്‍, പ്രസ്താവനയില്‍ പറഞ്ഞു.
എസ്യുവികളും എംപിവികളും കമ്പനിയുടെ വില്‍പ്പനയില്‍ ഗണ്യമായ സംഭാവന നല്‍കുന്നത് തുടരുന്നു. ഇത് ഈ സെഗ്മെന്റ് വാഹനങ്ങളോടുള്ള വര്‍ധിച്ചുവരുന്ന മുന്‍ഗണനയെ വില്‍പ്പന പ്രതിഫലിപ്പിക്കുന്നു, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൗതുകകരമെന്നു പറയട്ടെ, ഈ പ്രവണത പ്രധാന നഗര കേന്ദ്രങ്ങളില്‍ മാത്രം ഒതുങ്ങുന്നില്ല. മറിച്ച് ടയര്‍-2, ടയര്‍-3 വിപണികളിലേക്കും വ്യാപിക്കുന്നു.
വിപണി ആവശ്യങ്ങള്‍ക്കുള്ള പ്രതികരണമെന്ന നിലയില്‍, ഓട്ടോ നിര്‍മ്മാതാവ് ഇന്നോവ ഹൈക്രോസ് ZX & ZX (O) മോഡലുകള്‍ക്കായി ഓഗസ്റ്റില്‍ ബുക്കിംഗ് വീണ്ടും തുറന്നിട്ടുണ്ട്.