എന്‍ഫീല്‍ഡിന്റെ ഏപ്രില്‍ വില്‍പ്പനയില്‍ കുതിപ്പ്

  • 350 സിസി വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോഡലുകളുടെ വില്‍പ്പന 13 ശതമാനം ഉയര്‍ന്ന് 72,866 യൂണിറ്റുകളായി
  • 350 സിസിക്കു മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോഡലുകളുടെ വില്‍പ്പന 7 ശതമാനം മാത്രമാണ് വര്‍ധിച്ചത്
  • വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന് 10 മോഡലുകളാണ് ഉള്ളത്

Update: 2024-05-02 11:00 GMT

വില്‍പ്പനയില്‍ വന്‍ കുതിപ്പ് സൃഷ്ടിച്ചിരിക്കുകയാണ് റോയല്‍ എന്‍ഫീല്‍ഡ്. 2024 ഏപ്രില്‍ മാസം 81,870 യൂണിറ്റുകളാണ് വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ മാസം വിറ്റത് 73,136 യൂണിറ്റുകളാണ്. 12 ശതമാനത്തിന്റെ വര്‍ധനയാണ് ഏപ്രില്‍ വില്‍പ്പനയില്‍ എന്‍ഫീല്‍ഡ് കൈവരിച്ചത്.

ഈ വര്‍ഷം ഏപ്രിലില്‍, ആഭ്യന്തര വിപണിയില്‍ എന്‍ഫീല്‍ഡ് വിറ്റത് 75,038 യൂണിറ്റുകളാണ്. കഴിഞ്ഞ വര്‍ഷം ഇത് 68,881 യൂണിറ്റുകളായിരുന്നു. ഇക്കാര്യത്തില്‍ 9 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായത്.

ഏപ്രിലിലെ കയറ്റുമതിയില്‍ 61 ശതമാനം വര്‍ധനയും കൈവരിച്ചു. മുന്‍വര്‍ഷം 4,255 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തതെങ്കില്‍ ഈ വര്‍ഷം ഇത് 6,832 യൂണിറ്റുകളാണ്.

വില്‍പ്പനയില്‍ ഭൂരിഭാഗവും 350 സിസി

റോയല്‍ എന്‍ഫീല്‍ഡിന്റെ വില്‍പ്പനയില്‍ 90 ശതമാനവും സംഭാവന ചെയ്യുന്നത് 350 സിസി വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോഡലുകളാണ്.

350 സിസി വരെ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോഡലുകളുടെ വില്‍പ്പന 13 ശതമാനം ഉയര്‍ന്ന് 72,866 യൂണിറ്റുകളായി.

350 സിസിക്കു മുകളില്‍ എന്‍ജിന്‍ കപ്പാസിറ്റിയുള്ള മോഡലുകളുടെ വില്‍പ്പന 7 ശതമാനം മാത്രമാണ് വര്‍ധിച്ചത്. ഈ വിഭാഗത്തില്‍ 9,004 യൂണിറ്റുകളാണ് വിറ്റത്.

പത്ത് മോഡലുകള്‍

വിപണിയില്‍ റോയല്‍ എന്‍ഫീല്‍ഡിന് 10 മോഡലുകളാണ് ഉള്ളത്.

ബുള്ളറ്റ് 350

ക്ലാസിക്ക് 350

ഹണ്ടര്‍ 350

മെറ്റിയോര്‍ 350

സ്‌ക്രാം 411

ഇന്റര്‍സെപ്റ്റര്‍ 650

കോണ്ടിനെന്റല്‍ ജിടി 650

സൂപ്പര്‍ മെറ്റിയോര്‍ 650

ഷോട്ട്ഗണ്‍ 650

ഹിമാലയന്‍

Tags:    

Similar News