മഹീന്ദ്രയ്ക്ക് റെക്കോഡ് എസ് യു വി വില്‍പ്പന

  • മഹീന്ദ്രയുടെ ഒക്ടോബറിലെ ആഭ്യന്തര പ്രതിമാസ മൊത്ത വില്‍പ്പന 54,504 യൂണിറ്റുകള്‍
  • പ്രതിമാസ എസ്യുവി മൊത്തവ്യാപാരം 51,062 യൂണിറ്റിലെത്തി
  • ഇന്ത്യയിലെ ഏതൊരു കമ്പനിയുടെയും ഉയര്‍ന്ന എസ് യു വി വില്‍പ്പന
;

Update: 2024-11-01 10:33 GMT
record suv sales for mahindra

Record SUV Sales for Mahindra

  • whatsapp icon

ഇന്ത്യയിലെ ഏറ്റവും വലിയ എസ് യു വി നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, 2024 ഒക്ടോബറില്‍ എക്കാലത്തെയും ഉയര്‍ന്ന ആഭ്യന്തര പ്രതിമാസ വില്‍പ്പന രേഖപ്പെടുത്തി. ഉയര്‍ന്ന ആഭ്യന്തര പ്രതിമാസ മൊത്ത വില്‍പ്പനയായ 54,504 യൂണിറ്റാണ് വിറ്റഴിച്ചത്. ഇന്ത്യയിലെ ഏതൊരു കാര്‍ നിര്‍മ്മാതാക്കളുടെയും എക്കാലത്തെയും മികച്ച പ്രതിമാസ എസ് യു വി വോളിയം കൂടിയാണിത്.

ബൊലേറോ, ഥാര്‍, ഥാര്‍ റോക്സ്, സ്‌കോര്‍പിയോ-എന്‍, സ്‌കോര്‍പ്പിയോ ക്ലാസിക്, എക്സ്യുവി 3 എക്സ്ഒ, എക്സ്യുവി700, എക്സ്യുവി400 (ഇലക്ട്രിക്) തുടങ്ങിയ എസ് യു വികളാണ് മഹീന്ദ്ര വാഗ്ദാനം ചെയ്യുന്നത്. 2023 ഒക്ടോബറില്‍ വിറ്റത് 43,708 യൂണിറ്റുകളാണ്. 25 ശതമാനം വളര്‍ച്ചയാണ് ഇവിടെ രേഖപ്പെടുത്തിയത്.

2024 ഒക്ടോബറില്‍ മഹീന്ദ്ര ആദ്യമായി 50,000 യൂണിറ്റുകളുടെ പ്രതിമാസ എസ്യുവി മൊത്തവ്യാപാരം കടന്നു. പ്രതിമാസ എസ്യുവി മൊത്തവ്യാപാരം 51,062 യൂണിറ്റിലെത്തി.

2024 ഒക്ടോബറില്‍ 25% വളര്‍ച്ചയോടെ 54,504 യൂണിറ്റുകളുടെ എക്കാലത്തെയും ഉയര്‍ന്ന എസ്യുവി മൊത്തവ്യാപാരം നേടിയതില്‍ ഞങ്ങള്‍ ആവേശഭരിതരാണെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് ഡിവിഷന്‍ പ്രസിഡന്റ് വീജയ് നക്ര പറഞ്ഞു. 

Tags:    

Similar News