വിപണി വാഴാന്‍ വരുന്നു ഇലക്ട്രിക് മോഡലുമായി മഹീന്ദ്ര ഥാര്‍

  • ഥാര്‍.ഇയെ കൂടാതെ ഏഴ് പുതിയ ട്രാക്ടര്‍ മോഡലുകളും മഹീന്ദ്ര കേപ്ടൗണില്‍ അവതരിപ്പിച്ചു
  • വിപണിയിലിറങ്ങിയ ഥാറിനെക്കാള്‍ ഉയര്‍ന്ന വീല്‍ ബേസ് ഇലക്ട്രിക് പതിപ്പിനുണ്ടാവും

Update: 2023-08-16 12:35 GMT

വാഹന വിപണിയില്‍ എന്നും മാസ് മോഡലുകള്‍, പ്രത്യേകിച്ച് എസ്‌യുവികള്‍ അവതരിപ്പിച്ച് ഞെട്ടിച്ചിട്ടുണ്ട് മഹീന്ദ്ര.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഓഗസ്റ്റ് 15ന് പുതിയ മോഡലുകള്‍ അവതരിപ്പിക്കുന്ന പതിവും മഹീന്ദ്രയ്ക്കുണ്ട്. ഇപ്രാവിശ്യവും അതിനു മാറ്റമുണ്ടായില്ല.

ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണില്‍ നടന്ന ഫ്യൂച്ചര്‍ സ്‌കേപ്പ് ഇവന്റില്‍ മഹീന്ദ്ര ഥാര്‍. ഇ എന്ന ഇലക്ട്രിക് മോഡലിന്റെ കണ്‍സെപ്റ്റ് അവതരിപ്പിച്ചു.

ഥാര്‍.ഇയെ കൂടാതെ ഏഴ് പുതിയ ട്രാക്ടര്‍ മോഡലുകളും മഹീന്ദ്ര കേപ്ടൗണില്‍ അവതരിപ്പിച്ചു.

വിപണിയിലിറങ്ങാനിരിക്കുന്ന ഇലക്ട്രിക് യൂട്ടിലിറ്റി വാഹനങ്ങളായ ബൊലേറോ, സ്‌കോര്‍പിയോ, എക്‌സ്‌യുവി തുടങ്ങിയവ പോലെ തന്നെയാണു മഹീന്ദ്ര ഥാര്‍. ഇയും.

INGLO-P1 പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് മഹീന്ദ്ര ഥാര്‍.ഇ വരുന്നത്.

5 ഡോറുണ്ടാവും. വിപണിയിലിറങ്ങിയ ഥാറിനെക്കാള്‍ ഉയര്‍ന്ന വീല്‍ ബേസ് ഇലക്ട്രിക് പതിപ്പിനുണ്ടാവും.

റെഗുലര്‍ ഥാറിന്റെ വീല്‍ ബേസ് 2776 എം.എം. ആണ്. എന്നാല്‍ ഇലക്ട്രിക് പതിപ്പിന് 2976 എം.എം. ആണ് വീല്‍ ബേസ്.

ഗ്രൗണ്ട് ക്ലിയറന്‍സ് 300 എം.എം ഉണ്ടാകും.

നിലവില്‍ മഹീന്ദ്രയ്ക്ക് എക്‌സ്‌യുവി 400 മാത്രമാണ് ഇലക്ട്രിക് പതിപ്പുള്ളത്.

Tags:    

Similar News