ലെയ്‌ലാന്‍ഡിന് ബജാജ് ഫിനാന്‍സിന്റെ 'ധനസഹായം'

  • വാഹനങ്ങളുടെ ഫിനാന്‍സിംഗ് ഇനി അനായാസമാകും
  • കൂടുതല്‍ വാഹന ഉടമകള്‍ക്ക് ഈ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാക്കാനാകും

Update: 2024-06-28 08:43 GMT

വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ് ലിമിറ്റഡ്, ഇന്ത്യയിലുടനീളമുള്ള വാഹനങ്ങളുടെ സാമ്പത്തിക കാര്യങ്ങള്‍ക്കായി ബജാജ് ഫിനാന്‍സുമായി സഹകരിക്കുന്നു.

ബജാജ് ഫിന്‍സെര്‍വിന്റെ ഭാഗമായ ബജാജ് ഫിനാന്‍സുമായി കമ്പനി ഇതിനായി ധാരണാപത്രം ഒപ്പുവെച്ചതായി അശോക് ലെയ്ലാന്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.

ഈ പങ്കാളിത്തം ഇരു കമ്പനികളെയും തങ്ങളുടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസൃതവും തടസ്സമില്ലാത്തതുമായ സാമ്പത്തിക പരിഹാരങ്ങള്‍ നല്‍കാന്‍ പ്രാപ്തമാക്കും. കൂടാതെ അശോക് ലെയ്ലാന്‍ഡിന്റെ വിപണി സ്ഥാനം ശക്തിപ്പെടുത്താനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് അശോക് ലെയ്ലാന്‍ഡ് സിഎഫ്ഒ കെഎം ബാലാജി പറഞ്ഞു.

ബജാജ് ഫിനാന്‍സിന്റെ ഏറ്റവും മികച്ച ഇന്‍-ക്ലാസ് ഇന്ത്യ സ്റ്റാക്ക് പ്രോസസ്സുകള്‍ക്കൊപ്പം കൂടുതല്‍ വാഹന ഉടമകള്‍ക്ക് ഈ പങ്കാളിത്തത്തില്‍ നിന്ന് നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ഉറപ്പുണ്ടെന്ന് കമ്പനി ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ അനുപ് സാഹ പറഞ്ഞു.

ഇരു കമ്പനികളുടെയും സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ടീമുകള്‍ സംയുക്ത മാര്‍ക്കറ്റിംഗ്, ഫിനാന്‍സിംഗ് പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിന് ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും പങ്കാളിത്തത്തിന് കീഴില്‍ ബിസിനസ് വോള്യം പരസ്പരം വര്‍ധിപ്പിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Tags:    

Similar News