ഇവി സെഡാന്‍ കാറുമായി ഹോണ്ട വരുന്നു

  • 2030-ഓടെ മൊത്തത്തിലുള്ള ഉൽപ്പാദനച്ചെലവ് 35 ശതമാനം കുറയ്ക്കാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്
  • ഇവി സെഗ്മെന്റിലെ നിക്ഷേപം 65 ബില്യന്‍ ഡോളറായി ഉയര്‍ത്താന്‍ ഹോണ്ട തീരുമാനിച്ചിട്ടുണ്ട്
  • 0 സീരീസ് എന്ന പേരില്‍ 2030-ഓടെ ഏഴ് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട പദ്ധതിയിടുന്നു

Update: 2024-05-24 09:44 GMT

പുതിയ ഇവി സെഡാന്‍ കാര്‍ ലോഞ്ച് ചെയ്യാനൊരുങ്ങുകയാണു ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ ഹോണ്ട.

0 സീരീസ് എന്ന പേരില്‍ 2030-ഓടെ ഏഴ് ഇലക്ട്രിക് കാറുകള്‍ പുറത്തിറക്കാന്‍ ഹോണ്ട പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായിട്ടാണ് ഇവി സെഡാന്‍ ലോഞ്ച് ചെയ്യുന്നത്. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ഇവി മോഡലുകള്‍ പുറത്തിറക്കുകയും ചെയ്യും.

ഇവി സെഗ്മെന്റില്‍ ടെസ്‌ലയുടെ മോഡല്‍ 3, ബിവൈഡിയുടെ സീല്‍ എന്നിവയോട് മത്സരിക്കുക എന്നതാണ് ഇതിലൂടെ ഹോണ്ട ലക്ഷ്യമിടുന്നത്.

ഇവി സെഗ്മെന്റിലെ നിക്ഷേപം 65 ബില്യന്‍ ഡോളറായി ഉയര്‍ത്താന്‍ ഹോണ്ട തീരുമാനിച്ചിട്ടുണ്ട്.

Tags:    

Similar News