എംജി മോട്ടോറിന്റെ 34% ഓഹരി ഏറ്റെടുക്കാൻ ജെഎസ്ഡബ്ല്യു ഗ്രൂപ്പ്

  • എംജി മോട്ടോര്‍ ഇന്ത്യ, 'എംജി' ബ്രാന്‍ഡിന് കീഴിലുള്ള പാസഞ്ചര്‍ കാറുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും നിര്‍മ്മാണത്തിലും വില്‍പ്പനയിലുമാണ് പ്രാഥമികമായി ഏര്‍പ്പെട്ടിരിക്കുന്നത്.
  • കഴിഞ്ഞ വര്‍ഷം നവംബറില്‍, ചൈനയുടെ SAIC മോട്ടോറും ജെഎസ്ഡബ്‌ള്യു ഗ്രൂപ്പും തന്ത്രപരമായ സംയുക്ത സംരംഭം പ്രഖ്യാപിച്ചിരുന്നു
  • ജെഎസ്ഡബ്ല്യു ഇന്റര്‍നാഷണല്‍ ട്രേഡ്‌കോര്‍പ്പ് പിടിഇയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണ് ജെഎസ്ഡബ്ല്യു വെഞ്ചേഴ്‌സ് സിംഗപ്പൂര്‍ പ്രൈവറ്റ് ലിമിറ്റഡ്
;

Update: 2024-01-24 09:43 GMT
cci approves jsw groups stake acquisition in mg motor india
  • whatsapp icon

ഡൽഹി:  എംജി മോട്ടോര്‍ പ്രൈവറ്റ് ലിമിറ്റഡിന്റെ ഏകദേശം 38 ശതമാനം ഓഹരി മൂലധനം ജെഎസ്ഡബ്ല്യു വെഞ്ചേഴ്‌സ് സിംഗപ്പൂര്‍ പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുക്കുന്നതിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ (സിസിഐ) അംഗീകാരം നല്‍കി.

എംജി മോട്ടോര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഹരി മൂലധനത്തിന്റെ ഏകദേശം 38 ശതമാനം വരെ JSW വെഞ്ചേഴ്സ് സിംഗപ്പൂര്‍ Pte ലിമിറ്റഡ് ഏറ്റെടുക്കുന്നതിന് കമ്മീഷന്‍ അംഗീകാരം നല്‍കി.

ഏറ്റെടുക്കുന്ന കമ്പനി പുതുതായി സംയോജിപ്പിച്ച സ്ഥാപനമാണ്. കമ്പനിയുടെ ആദ്യ പ്രവര്‍ത്തനമായിരിക്കുമിത്. ജെഎസ്ഡബ്ല്യു ഇന്റര്‍നാഷണല്‍ ട്രേഡ്‌കോര്‍പ്പ് പിടിഇയുടെ പൂര്‍ണ ഉടമസ്ഥതയിലുള്ള സബ്‌സിഡിയറിയാണിത്.

ഇന്ത്യയില്‍ സംയോജിപ്പിച്ച എംജി മോട്ടോര്‍ ഇന്ത്യ, 'എംജി' ബ്രാന്‍ഡിന് കീഴിലുള്ള പാസഞ്ചര്‍ കാറുകളുടെയും ഇലക്ട്രിക് വാഹനങ്ങളുടെയും നിര്‍മ്മാണത്തിലും വില്‍പ്പനയിലുമാണ് പ്രാഥമികമായി ഏര്‍പ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷം നവംബറില്‍, ചൈനയുടെ SAIC മോട്ടോറും ജെഎസ്ഡബ്‌ള്യു ഗ്രൂപ്പും തന്ത്രപരമായ സംയുക്ത സംരംഭം പ്രഖ്യാപിച്ചിരുന്നു. ജെഎസ്ഡബ്‌ള്യു ഗ്രൂപ്പിന് MG മോട്ടോര്‍ ഇന്ത്യയില്‍ 35 ശതമാനം ഓഹരികള്‍ ലഭിച്ചു. SAIC മോട്ടോര്‍ യുകെയുടെ ഉടമസ്ഥതയിലുള്ളതാണ് എംജി മോട്ടോര്‍ യുകെ.

ഇന്ത്യയിലെ എംജി മോട്ടോറിന്റെ വളര്‍ച്ചയിലും പരിവര്‍ത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിക്കുക, ഓട്ടോമൊബൈല്‍, പുതിയ സാങ്കേതികവിദ്യ എന്നിവയിലെ ഉത്പ്പന്നങ്ങള്‍ ഒരുമിച്ച് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് സംയുക്ത സംരംഭം ഒപ്പുവെച്ചത്. പ്രാദേശിക ഉറവിടങ്ങള്‍, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ മെച്ചപ്പെടുത്തല്‍, ഉല്‍പ്പാദന ശേഷി വിപുലീകരണം, ഗ്രീന്‍ മൊബിലിറ്റിക്ക് മുന്‍ഗണന നല്‍കുന്ന വിശാലമായ വാഹനങ്ങളുടെ പരിചയപ്പെടുത്തല്‍ എന്നിവയിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് കമ്പനി അറിയിച്ചു.

എംജി മോട്ടോര്‍ ഇന്ത്യയുടെ ഉടമസ്ഥത കുറയ്ക്കാനുള്ള പദ്ധതികള്‍ എസ്എഐസി മോട്ടോര്‍ പ്രഖ്യാപിച്ചു. ഇത് ആഭ്യന്തര സ്ഥാപനങ്ങളെ ഭൂരിഭാഗം ഓഹരികളും കൈവശം വയ്ക്കാന്‍ അനുവദിക്കുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ചൈനീസ് നിക്ഷേപങ്ങളുടെ വര്‍ധിച്ച സൂക്ഷ്മപരിശോധനയ്ക്കിടയിലാണ് ഈ നീക്കം.

Tags:    

Similar News