കയറ്റുമതിയില്‍നിന്ന് കൂടുതല്‍ വരുമാനം ലക്ഷ്യമിട്ട് അശോക് ലെയ്‌ലാന്‍ഡ്

  • ലക്‌നൗവില്‍ കമ്പനിക്ക് പുതിയ പ്ലാന്റ്
  • 18മാസത്തിനുള്ളില്‍ ആദ്യവാഹനം പുറത്തിറങ്ങും

Update: 2023-10-27 11:45 GMT

വാണിജ്യ വാഹന നിര്‍മ്മാതാക്കളായ അശോക് ലെയ്ലാന്‍ഡ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ തങ്ങളുടെ വരുമാനത്തിന്റെ അഞ്ചിലൊന്ന് കയറ്റുമതിയില്‍ നിന്ന് പ്രതീക്ഷിക്കുന്നതായി കമ്പനിയുടെ എക്സിക്യൂട്ടീവ് ചെയര്‍മാന്‍ ധീരജ് ഹിന്ദുജ. അശോക് ലെയ്ലാന്‍ഡിനെ മികച്ച 10 ആഗോള ഒറിജിനല്‍ ഉപകരണ നിര്‍മ്മാതാക്കളില്‍ ലക്ഷ്യം. ലണ്ടനിലെ കാള്‍ട്ടണ്‍ ഹൗസില്‍ ഹിന്ദുജ കുടുംബാംഗങ്ങള്‍ക്കൊപ്പം തിരഞ്ഞെടുത്ത മീഡിയ റൗണ്ട് ടേബിളില്‍ ഹിന്ദുജ പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ലഖ്നൗവിനു സമീപം ബസ് നിര്‍മാണ കേന്ദ്രം സ്ഥാപിക്കാന്‍ ഏകദേശം 1,000 കോടി രൂപ നിക്ഷേപിക്കുന്ന കമ്പനി, 15-18 മാസത്തിനുള്ളില്‍ ആദ്യ വാഹനം പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നു. കൂടാതെ, 2025-ല്‍ ഇലക്ട്രിക് ബസുകളുമായി യൂറോപ്പില്‍ പ്രവേശിക്കാനും അശോക് ലെയ്ലാന്‍ഡിന് പദ്ധതിയുണ്ട്. അതിന്റെ തന്ത്രമനുസരിച്ച്, കമ്പനി വാണിജ്യ വാഹന വിഭാഗത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ഇപ്പോള്‍ യാത്രാ വാഹന വിഭാഗത്തിലേക്ക് പ്രവേശിക്കാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

2023 മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍, അശോക് ലെയ്ലാന്‍ഡിന്റെ ഏകീകൃത വരുമാനം 41,672.60 കോടി രൂപയായിരുന്നു. 78,645 യൂണിറ്റുകളാണ് കയറ്റുമതി ചെയ്തത്.

''ഇപ്പോള്‍, ഞങളുടെ കയറ്റുമതി  ഏകദേശം 10-11 ശതമാനം ആണ്, അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍, ഞങ്ങളുടെ ലക്ഷ്യം തീര്‍ച്ചയായും 20 ശതമാനത്തിനു മുകളിലാക്കാനാണ്,'ഹിന്ദുജ പറഞ്ഞു.

അശോക് ലെയ്ലാന്‍ഡ് ആഭ്യന്തര വിപണിയില്‍ മാത്രമല്ല, അന്താരാഷ്ട്ര തലത്തിലും വളരുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഞങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാണ്, ഞങ്ങള്‍ ആഗോള ടോപ്പ് 10-ല്‍ ഒന്നാകണം. അശോക് ലെയ്ലാന്‍ഡിനെ ഒരു ആഗോള ഇന്ത്യന്‍ ഒഇഎം ആക്കാന്‍ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു' അദ്ദേഹം പറയുന്നു.

കമ്പനിക്ക് യുഎഇയിലെ റാസല്‍ ഖൈമയിലും നൈജീരിയയിലും ദക്ഷിണാഫ്രിക്കയിലും അസംബ്ലി പ്ലാന്റുകളുണ്ട്, അവിടെ പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.

'ഞങ്ങള്‍ മറ്റ് ജിസിസി വിപണികളിലേക്ക് നോക്കുകയാണ്. ഈ വര്‍ഷം, ഫിലിപ്പീന്‍സ്, മലേഷ്യന്‍ വിപണികളിലേക്കും കമ്പനി നീങ്ങും. താമസിയാതെ ഇന്തോനേഷ്യയിലേക്കും കടക്കുമെന്ന് പ്രതീക്ഷിക്കുന്നു',അദ്ദേഹം പറഞ്ഞു. കൂടാതെ, മുന്‍ സിഐഎസ് രാജ്യങ്ങള്‍ അശോക് ലെയ്ലാന്‍ഡിന് വലിയ അവസരങ്ങള്‍ വാഗ്ദാനം ചെയ്യുന്നുവെന്നും ഹിന്ദുജ കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News