2 വര്‍ഷം കഴിഞ്ഞാല്‍ വിപണിയില്‍ ഇലക്ട്രിക് സ്‌കൂട്ടറുകള്‍ മാത്രം: ഓല സിഇഓ

  • ഇവി കാറുകളേക്കാള്‍ വലിയ വിപണി
  • ഓലയുടെ മൂന്ന് കമ്പനികളും ലാഭത്തില്‍
  • ബിസിനസ് മോഡല്‍ ലാഭക്ഷമത ഉറപ്പ് നല്‍കുന്നു

Update: 2023-04-29 10:15 GMT

വരുന്ന രണ്ട് വര്‍ഷത്തിനകം സ്‌കൂട്ടര്‍ വിപണി പൂര്‍ണമായും ഇലക്ട്രിക്കിലേക്ക് മാറുമെന്ന് ഓല സിഇഓ ഭവിഷ് അഗര്‍വാള്‍. മികച്ച വിതരണ ശ്യംഖലയും ശരിയായ വിലയില്‍ ശരിയായ പ്രൊഡക്ടുകളും ലഭ്യമായാല്‍ ഉടന്‍ ഈ നേട്ടം ഉടന്‍ യാഥാര്‍ത്ഥ്യമാകും. ഇന്ന് ഇന്ത്യന്‍ ഇലക്ട്രിക് വാഹന വിപണിയില്‍ ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന കമ്പനിയാണ് ഓല. ഫോര്‍വീലര്‍ ഇവി കമ്പനികളേക്കാള്‍ വലിയ വിപണിയാണ് ഇലക്ട്രിക് ടൂവീലര്‍ക്കുള്ളതെന്നും അഗര്‍വാള്‍ അഭിപ്രായപ്പെട്ടു.

ക്യാബ് സര്‍വീസ് മുതല്‍ ഓലയുടെ മൂന്ന് ലാഭകരമായ ബിസിനസുകളും സമാന സ്റ്റാര്‍ട്ടപ്പുകളേക്കാള്‍ വ്യത്യസ്തമാണെന്നും അദേഹം പറഞ്ഞു. ഏറ്റവും വലിയ ബി2സി കമ്പനികളിലൊന്നായ ഓല റൈഡ്‌ഷെയര്‍ വളരെ ലാഭത്തിലാണ്. നാലോ അഞ്ചോ കൊല്ലം മുമ്പാണ് തങ്ങള്‍ ഈ കമ്പനിയെ ലാഭത്തിലാക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത് തന്നെ. ഞങ്ങളുടെ ബിസിനസ് മോഡല്‍ ലാഭക്ഷമതയുള്ളതാണ്.

കോവിഡ് പ്രതിസന്ധിയെ പോലും അതിജീവിക്കാന്‍ കമ്പനിക്കായിട്ടുണ്ട്. വെറും മൂന്നര കൊല്ലം മുമ്പാണ് ഓല ഇലക്ട്രിക് ആരംഭിച്ചതെന്നും അഗര്‍വാള്‍ പറഞ്ഞു . വരുന്ന രണ്ട് വര്‍ഷം കൊണ്ട് തന്നെ ടൂവീലര്‍ വിപണിയില്‍ ഇലക്ട്രിക് മോഡലുകള്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Tags:    

Similar News