നെക്‌സോണ്‍, ബ്രെസ, ക്രെറ്റ , സെല്‍റ്റോസ് ഇവയൊന്നും എസ് യു വി അല്ല, നികുതി ഇനി 50% അല്ല

  • സെഡാനുകള്‍, മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയ്ക്ക് പുതിയ നീക്കം ബാധമാണോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല.

Update: 2022-12-29 10:29 GMT

ഡെല്‍ഹി: സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ അഥവാ എസ് യു വി വിഭാഗത്തില്‍ പെടുന്ന വാഹനങ്ങളുടെ നിര്‍വചനത്തില്‍ രാജ്യത്താകെ ബാധകമായ മാനദണ്ഡം കൊണ്ടുവരാന്‍ കേന്ദ്ര ജിഎസ്ടി കൗണ്‍സില്‍. ഇതോടെ എസ് യു വി ഗണത്തില്‍പെട്ട വാഹനങ്ങളുടെ ജിഎസ്ടിയും സെസും സംബന്ധിച്ച് നിലവിലുള്ള ആശയക്കുഴപ്പത്തിന് പരിഹാരമായേക്കും.

കഴിഞ്ഞയാഴ്ച്ച ചേര്‍ന്ന ജിഎസ്ടി കൊണ്‍സില്‍ മീറ്റിംഗാണ് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇപ്പോള്‍ എസ് യു വി വിഭാഗത്തില്‍ പെടുന്ന പല വാഹനങ്ങളും ഇതിന് പുറത്താകും. ഫലത്തില്‍ ഇവയുടെ നികുതിയിലും വലിയ തോതില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ.

കൗണ്‍സിലിന്റെ നിര്‍വചന പ്രകാരം ഒരു വാഹനം എസ് യു വി വിഭാഗത്തില്‍ വരണമെങ്കില്‍ അതിന് 1,500 സിസിക്ക് മുകളിലുള്ള എഞ്ചിന്‍ ശേഷി, 4,000 മില്ലിമീറ്ററില്‍ കൂടുതല്‍ നീളം, 170 മില്ലിമീറ്ററോ അതില്‍ കൂടുതലോ ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവയുണ്ടായിരിക്കണം.

ഇത്തരത്തിലുള്ള വാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും ബാധകമാണ്. ഇത്തരത്തില്‍ ഒരു എസ് യു വി വാഹനം ഓണ്‍ റോഡ് എത്തുമ്പോള്‍ 50 ശതമാനം നികുതിയായി തന്നെ അടയ്ക്കണം. സെഡാനുകള്‍, മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ എന്നിവയ്ക്ക് പുതിയ നീക്കം ബാധമാണോ എന്ന കാര്യത്തില്‍ തീരുമാനം ആയിട്ടില്ല. എംയുവികളെ (മള്‍ട്ടി യൂട്ടിലിറ്റി വെഹിക്കിളുകള്‍) ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തുമോ എന്നത് സംബന്ധിച്ചുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പിന്നീട് പരിഗണിക്കും.

നിലവിലെ നികുതി

1500 സിസിയ്ക്ക് മുകളിലുള്ള വാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം കോംപന്‍സേഷന്‍ സെസ്സും അടയ്ക്കണം. 1500 സിസിയ്ക്ക് താഴെയുള്ള ഡീസല്‍ എഞ്ചിനുള്ള വാഹനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടിയും 3 ശതമാനം കോംപന്‍സേഷന്‍ സെസ്സും ആണ് അടയ്ക്കേണ്ടത്. 1200 സിസിയ്ക്ക് താഴെയുള്ള എല്‍പിജി, സിഎന്‍ജി വാഹനങ്ങള്‍ക്ക് 18 ശതമാനം ജിഎസ്ടിയും ഒരു ശതമാനം കോംപന്‍സേഷന്‍ സെസ്സും അടയ്ക്കണം. വൈദ്യുത വാഹനങ്ങള്‍ക്ക് നിലവില്‍ 5 ശതമാനമാണ് ജിഎസ്ടി.

നെക്‌സോണും  വിറ്റാരയുമൊന്നും ഇനി എസ്‌യുവി അല്ല

ടാറ്റ നെക്സോണ്‍, മാരുതി ബ്രെസ്സ,  മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാറ തുടങ്ങിയ വാഹനങ്ങളെല്ലാം ഇതോടെ എസ്.യു.വി പട്ടികയില്‍ നിന്ന് പുറത്തായി. മാത്രമല്ല ഹ്യുണ്ടായ് വെന്യു, കിയ സോനെറ്റ്, റെനോ കൈഗര്‍, നിസാന്‍ മാഗ്നൈറ്റ്, മഹീന്ദ്ര എക്സ് യു വി 300 തുടങ്ങി മികച്ച വില്‍പന നേടിയ വാഹനങ്ങളും ഇനി മുതല്‍ എസ് യു വി ഗണത്തില്‍ പെടില്ല.

Tags:    

Similar News