ഡിസംബറില്‍ മാരുതിയ്ക്കും ടൊയോട്ടയ്ക്കും മങ്ങല്‍, സ്‌കോഡയ്ക്ക് വില്‍പന ഉഷാര്‍

  • ഡിസംബറിലെ വില്‍പനയില്‍ സ്‌കോഡ ഇന്ത്യയുടെ വാഹന വില്‍പന 48 ശതമാനം ഉയര്‍ന്ന് 4,788 യൂണിറ്റായി.

Update: 2023-01-01 09:33 GMT

മുംബൈ: രാജ്യത്തെ വാഹന വില്‍പനയില്‍ താഴുന്ന സാഹചര്യത്തിലും ഡിസംബറില്‍ മികച്ച വില്‍പന ലഭിച്ചുവെന്ന് സ്‌കോഡ ഓട്ടോ ഇന്ത്യ. എന്നാല്‍ മാരുതി സുസുക്കിയ്ക്കും ടൊയോട്ട കിര്‍ലോസ്‌ക്കറിനും കഴിഞ്ഞ മാസം വില്‍പനയില്‍ ഇടിവുണ്ടായി.

ഡിസംബറിലെ വില്‍പനയില്‍ സ്‌കോഡ ഇന്ത്യയുടെ വാഹന വില്‍പന 48 ശതമാനം ഉയര്‍ന്ന് 4,788 യൂണിറ്റായി. 2021 ഡിസംബറില്‍ 3,234 യൂണിറ്റാണ് സ്‌കോഡ വിറ്റത്. 2022ല്‍ ആകെ 53,721 യൂണിറ്റുകളാണ് വിറ്റതെന്നും, 2021ല്‍ ഇത് 23,858 എണ്ണമായിരുന്നുവെന്നും കമ്പനിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ഡിസംബറിലെ വില്‍പനയില്‍ മുന്‍വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്താല്‍ 9 ശതമാനം ഇടിവാണ് മാരുതി സുസൂക്കിയ്ക്ക് ഉണ്ടായത്. ഡിസംബറില്‍ 1,39,347 യൂണിറ്റാണ് വിറ്റതെന്നും, 2021 ഡിസംബറില്‍ ഇത് 1,53,149 യൂണിറ്റായിരുന്നുവെന്നും കമ്പനിയുടെ റിപ്പോര്‍ട്ടിലുണ്ട്.

ടൊയോട്ട കിര്‍ലോസ്‌കറിന്റെ വാഹന വില്‍പനയില്‍ 3.8 ശതമാനത്തിന്റെ ഇടിവാണ് കഴിഞ്ഞ മാസമുണ്ടായത്. ഡിസംബറില്‍ 10,421 യൂണിറ്റാണ് വിറ്റതെന്നും, 2021 ഡിസംബറില്‍ ഇത് 10,834 യൂണിറ്റായിരുന്നുവെന്നും കമ്പനിയുടെ റിപ്പോര്‍ട്ടിലുണ്ട്. 2022ല്‍ ആകെ 1,60,357 യൂണിറ്റാണ് വിറ്റതെന്നും, 2021ല്‍ 1,30,768 യൂണിറ്റ് വിറ്റുവെന്നും ടൊയോട്ട കിര്‍ലോസ്‌കറിന്റെ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

Similar News