രാജ്യത്തെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ മാരുതി സുസൂക്കി ഇന്ത്യ അവരുടെ എല്ലാ മോഡലുകള്‍ക്കും വില വര്‍ധിപ്പിച്ചു. 1.1 ശതമാനമാണ് വര്‍ധന. കഴിഞ്ഞ വര്‍ഷം ഏപ്രിലിലില്‍ വില വര്‍ധിപ്പിച്ചതിന് ശേഷം ഈ സാമ്പത്തിക വര്‍ഷം ഇത് രണ്ടാം തവണയാണ് വർധന.
അസംസ്‌കൃത ഉത്പന്നങ്ങളുടെ ഉയര്‍ന്ന വിലയും പുതിയ കാര്‍ബണ്‍ ബഹിര്‍ഗമന ചട്ടങ്ങളും വാഹന നിര്‍മാണ ചെലവില്‍ വലിയ വര്‍ധനയുണ്ടാക്കിയിട്ടുണ്ടെന്നും അതിനാല്‍ 2023 ഏപ്രിലില്‍ വില വര്‍ധനയുണ്ടാകുമെന്നും കമ്പനി ഇക്കഴിഞ്ഞ ഡിസംബറില്‍ വ്യക്തമാക്കിയിരുന്നു.
ഓരോ വാഹന മോഡലിന്റെയും ഡെല്‍ഹി എക്‌സ് ഷോറും വിലയിലാണ് 1.1 ശതമാനം വര്‍ധനയുണ്ടാകുക. 3.39 ലക്ഷത്തില്‍ നിന്നുള്ള തുടക്ക മോഡലുകള്‍ മുതല്‍ 19.49 ലക്ഷം രൂപ വിലയുള്ള ഗ്രാന്റ് വിറ്റാര വരെയാണ് മാരുതിയുടെ ഇന്ത്യയില്‍ ഉത്പന്നങ്ങള്‍.