ഡ്രൈവിങ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് എങ്ങിനെ?

  • ആവശ്യമെങ്കില്‍ ടെസ്റ്റ് വേണം
  • പഴയ നമ്പര്‍ തന്നെ പുതിയ ലൈസന്‍സിനും
  • ഫീസ് വേണ്ടി വരും ഫീസ് വേണ്ടി വരും

Update: 2023-04-15 06:51 GMT
trueasdfstory

നമ്മളില്‍ പലരും ജനിച്ച നാട്ടിലായിരിക്കില്ല ജീവിക്കുന്നതും ജോലി ചെയ്യുന്നതും. അതുകൊണ്ട് തന്നെ പിന്നീട് നാട്ടിലേക്ക് തിരിച്ചുവരേണ്ടി...

നമ്മളില്‍ പലരും ജനിച്ച നാട്ടിലായിരിക്കില്ല ജീവിക്കുന്നതും ജോലി ചെയ്യുന്നതും. അതുകൊണ്ട് തന്നെ പിന്നീട് നാട്ടിലേക്ക് തിരിച്ചുവരേണ്ടി വരുമ്പോള്‍ ഡ്രൈവിങ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ടി വരാം. ഇന്ത്യയില്‍ പല സംസ്ഥാനങ്ങളിലും നിയമങ്ങള്‍ പലതാണ്.

അതിനാല്‍ ഡ്രൈവിങ് ലൈസന്‍സിന്റെ തരത്തെ ആശ്രയിച്ച് മാറ്റാനുള്ള നടപടിക്രമങ്ങള്‍ വ്യത്യസ്തപ്പെട്ടിരിക്കുന്നു. ഇത് അറിഞ്ഞ് വേണം നടപടികള്‍ പാലിക്കാന്‍. ഡ്രൈവിങ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുന്നത് എങ്ങിനെയെന്ന് താഴെ പറയാം.

സ്റ്റെപ്പ് 1: എന്‍ഓസി വേണം

ഏത് സംസ്ഥാനത്തില്‍ നിന്നാണോ ഡ്രൈവിങ് ലൈസന്‍സ് എടുത്തത് അവിടെയുള്ള റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ നിന്നുള്ള എന്‍ഓസി വാങ്ങിയിരിക്കണം. ആ സംസ്ഥാനത്ത് നിന്ന് ഡ്രൈവിങ് ലൈസന്‍സ് മാറ്റുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റിന് എതിര്‍പ്പില്ലെന്നാണ് എന്‍ഓസിയില്‍ പറയേണ്ടത്

സ്റ്റെപ്പ് 2 വേണ്ട രേഖകളൊക്കെ വാങ്ങിയിരിക്കണം

ഡ്രൈവിങ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള ആപ്ലിക്കേഷന്‍ ഫോറം വാങ്ങണം. ആര്‍ടിഓ ഓഫിസില്‍ നിന്ന് നേരിട്ട് വാങ്ങാം. അല്ലെങ്കില്‍ വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഒറിജിനല്‍ ഡ്രൈവിങ് ലൈസന്‍സ് വേണം. മേല്‍വിലാസം തെളിയിക്കുന്ന രേഖകള്‍ (ആധാര്‍, പാസ്‌പോര്‍ട്ട്,യൂട്ടിലിറ്റി ബില്‍ എന്നിവ വേണം. എന്‍ഓസി , പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ നാലെണ്ണം, ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനത്തെ ആര്‍ടിഓ ആവശ്യപ്പെടുന്ന മറ്റ് രേഖകളും ആവശ്യമാണ്. ഇതൊക്കെ ഉണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം അപേക്ഷിക്കുന്നതാണ് നല്ലത്.

സ്റ്റെപ്പ് 3

ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനത്തെ ആര്‍ടിഓ ഓഫീസില്‍ നേരിട്ട് എത്തി വേണം ഡ്രൈവിങ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നതായി അറിയിക്കാന്‍. എല്ലാ രേഖകളും അപേക്ഷാഫോറത്തിനൊപ്പം സമര്‍പ്പിക്കുക.

സ്റ്റെപ്പ് 4

ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ഫീസ് അടക്കേണ്ടി വരും. ഓരോ സംസ്ഥാനത്തെയും ചാര്‍ജുകള്‍ വ്യത്യസ്തമാണ്. ഡ്രൈവിങ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യേണ്ട സംസ്ഥാനത്തെ ആര്‍ടിഓ ഓഫീസില്‍ അന്വേഷിച്ചാല്‍ ഫീസ് എത്രയാണെന്ന് അറിയാം.

സ്റ്റെപ്പ് 5

ചില സംസ്ഥാനങ്ങളില്‍ ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് നടത്താറുണ്ട്. ടെസ്റ്റിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടി വരും.

സ്റ്റെപ്പ് 6

ഡ്രൈവിങ് ലൈസന്‍സ് ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അനുമതി ലഭിച്ചാല്‍ പുതിയ ലൈസന്‍സ് ആര്‍ടിഓ ഓഫീസില്‍ നിന്ന് കിട്ടും. പഴയ ഡ്രൈവിങ് ലൈസന്‍സിന്റെ അതേ നമ്പര്‍ തന്നെയായിരിക്കും പുതിയതിനും ലഭിക്കുക.

Tags:    

Similar News