ഹോണ്ട വാഹനവില കൂട്ടുന്നു, 30,000 രൂപ വരെ കൂടും

Update: 2022-12-16 09:48 GMT

ഡെല്‍ഹി: കാര്‍ നിര്‍മ്മാണ കമ്പനിയായ ഹോണ്ട കാറുകളുടെ വില കൂട്ടുന്നു. ജനുവരി മുതല്‍ മുഴുവന്‍ മോഡലുകളുടെയും വില 30,000 രൂപ വരെ വര്‍ദ്ധിപ്പിക്കും. രാജ്യത്തെ മുന്‍ നിര കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റ മോട്ടോഴ്സ്, മെഴ്സിഡസ് ബെന്‍സ്, ഔഡി, റെനോ, കിയ ഇന്ത്യ, എംജി മോട്ടോര്‍ തുടങ്ങിയ കമ്പനികളും അടുത്ത മാസം മുതല്‍ വില വര്‍ധിപ്പിക്കാനുള്ള പ്രഖ്യാപനങ്ങള്‍ നടത്തിയിരുന്നു.

ഭാരത് സ്റ്റേജ് 6 ൻറെ മലിനീകരണ നിയന്ത്രണങ്ങളുടെ രണ്ടാം ഘട്ടം നടപ്പിലാകുന്നതിന്റെ ഭാഗമായി, എമിഷന്‍ അളവ് നിരീക്ഷിക്കാന്‍ വാഹനങ്ങള്‍ക്ക് ഓണ്‍ബോര്‍ഡ് സെല്‍ഫ് ഡയഗ്‌നോസ്റ്റിക് ഉപകരണം ആവശ്യമാണ്. ഇത് വാഹനത്തിന്റെ മലിനീകരണ തോത് നിരന്തരം നിരീക്ഷിക്കും. 2023 ഏപ്രില്‍ മുതല്‍ക്കാണ് പ്രാബല്യത്തില്‍ വരുന്നത്.

കത്തുന്ന ഇന്ധനത്തിന്റെ അളവ് നിയന്ത്രിക്കുന്നതിന്, വാഹനങ്ങളില്‍ പ്രോഗ്രാം ചെയ്ത ഫ്യൂവല്‍ ഇന്‍ജക്ടറുകളും വേണം. ഇത് ഇന്ധനം എഞ്ചിനിലേക്ക് എത്തുന്നതിന്റെ അളവും സമയവും നിയന്ത്രിക്കും. കൂടാതെ സെമി കണ്ടക്ടറുകളും നവീകരിക്കേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വില വര്‍ധനയെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്. ഒപ്പം അസംസ്‌കൃത സാധനങ്ങളുടെ വിലയും കാരണമാകുന്നു.

Tags:    

Similar News