ജീവനക്കാര്‍ക്ക് വിആര്‍എസ് എടുക്കാം, പുത്തന്‍ നീക്കവുമായി ഹീറോ മോട്ടോ കോര്‍പ്പ്

  • ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ടൂവിലര്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് ഹീറോ മോട്ടോ കോര്‍പ്പ്.

Update: 2023-04-06 04:20 GMT

മുംബൈ: ജീവനക്കാര്‍ക്ക് വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം (വിആര്‍എസ്) അവതരിപ്പിച്ചുവെന്നറിയിച്ച് ഹീറോ മോട്ടോ കോര്‍പ്പ്. ജീവനക്കാരുടെ ക്ഷേമത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും കമ്പനിയുടെ വളര്‍ച്ച കണക്കാക്കി പുത്തന്‍ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന്റെ ഭാഗമായാണിതെന്നും ഹീറോ മോട്ടോ കോര്‍പ്പിന്റെ പുതിയ സിഇഒ നിരഞ്ജന്‍ ഗുപ്ത പറഞ്ഞു.

മാര്‍ക്കറ്റിംഗ്, റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്, എച്ച് ആര്‍ ഉള്‍പ്പടെയുള്ള വിഭാഗങ്ങള്‍ക്കെല്ലാം കമ്പനി പുതിയ മേധാവികളെ അടുത്തിടെ ഏര്‍പ്പെടുത്തിയിരുന്നു.

വിആര്‍എസ് ഏര്‍പ്പെടുത്തുന്നത് വഴി കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിനും അവസരമൊരുങ്ങുമെന്നും അധികൃതര്‍ ഇറക്കിയ കുറിപ്പിലുണ്ട്. ഇതിനൊപ്പം തന്നെ ചില പ്രധാനപ്പെട്ട ജോലികളുടെ നിര്‍വഹണത്തിന് പുറത്ത് നിന്നുള്ള ആളുകള്‍ക്ക് ചുമതല കൊടുത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tags:    

Similar News