സിട്രണ്‍ സി3 ടര്‍ബോ പുറത്തിറങ്ങി; ഗംഭീര ലുക്ക്, സവിശേഷതകള്‍ അറിയാം
- 8.80 ലക്ഷം രൂപ വില
- 35 കണക്ട്‌വിറ്റി ഫീച്ചറുകള്‍
- സുരക്ഷയ്ക്ക് പ്രാധാന്യം
ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ സിട്രണ്‍ പുതിയ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. സി3 ടര്‍ബോയാണ് നിരത്തിലിറങ്ങിയത്. സി3 ടര്‍ബോ സ്വന്തമാക്കാന്‍ 8.28 ലക്ഷം രൂപ മുതല്‍ 8.92 ലക്ഷം വരെ എക്‌സ്‌ഷോറൂം വിലയായി നല്‍കേണ്ടി വരും. പുതിയ ജനറേഷന്‍ പ്യുര്‍ടെക് 110 ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ അടക്കം പുതിയ 13 ഫീച്ചറുകള്‍ ഈ മോഡലില്‍ ഒരുക്കിയിട്ടുണ്ട് കമ്പനി. ന്യൂ ഷൈന്‍ വേരിയന്റിനെ അപ്‌ഡേറ്റ് ചെയ്ത് ഇക്കഴിഞ്ഞ മാസം കമ്പനി വിപണിയിലെത്തിച്ചിരുന്നു. എന്നാല്‍ സാധാരണ എഞ്ചിനായിരുന്നു ഇതിന്. എന്നാല്‍ ഇന്ന് അവതരിപ്പിച്ച സി3 ടര്‍ബോയുടെ എഞ്ചിനും അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്.
ടോപ് ലൈനില്‍ ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഔട്ട്‌സൈറ്റ് റിയര്‍ വ്യൂ മിററുണ്ട്. വണ്ടിയുടെ ബാക്ക്‌ലൈറ്റിലൂടെ പിന്നിലേക്ക് കാണാന്‍ സഹായിക്കുന്ന ഈ കണ്ണാടി ഡ്രൈവര്‍മാരുടെ സുരക്ഷയ്ക്കായാണ് നല്‍കുന്നത്. പിന്‍ഭാഗത്ത് പാര്‍ക്കിങ് ക്യാമറ, ഡേ ലൈറ്റ് മാനുവല്‍ ഐആര്‍വിഎം, 15 ഇഞ്ച് ഡയമണ്ട് കട്ടുള്ള അലോയ് വീല്‍,ഫോഗ് ലൈറ്റുകള്‍, പിന്‍ഭാഗത്തുള്ള വൈപ്പറും വാഷറും , റിയര്‍ ഡിഫോഗര്‍,റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍ തുടങ്ങിയവയൊക്കെ കമ്പനി ഒരുുക്കിയിട്ടുണ്ട്. 35 കണക്ടിവിറ്റി ഫീച്ചറുകളുള്ള ഇന്‍ഫോടെയ്‌ന്മെന്റ് സിസ്റ്റവും പ്രത്യേകതയാണ്. കാര്‍ സ്റ്റാര്‍ട്ട് ചെയ്യാനും നിര്‍ത്താനും ഓട്ടോമാറ്റിക് സംവിധാനമാണുള്ളത്. പുതിയ മോഡേണ്‍ കാറുകളിലുള്ള സുരക്ഷാ സംവിധാനമായ ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം സി3 ടര്‍ബോ ഉറപ്പാക്കിയിട്ടുണ്ട്. സുരക്ഷിതമല്ലാത്ത ഡ്രൈവിങ് സാഹചര്യങ്ങളില്‍ ടയര്‍ തകരാറിലാകാന്‍ സാധ്യതയുണ്ടെങ്കില്‍ അത് മുന്‍കൂട്ടി മനസിലാക്കി തരാനുള്ള ടയര്‍ പ്രഷര്‍ മോണിറ്ററിങ് സിസ്റ്റം ഈ മോഡലിന്റെ മറ്റൊരു പ്രത്യേകതയാണ്.
എഞ്ചിനുകള്‍
സി 3 രണ്ട് എഞ്ചിന്‍ ഓപ്ഷനുകള്‍ നല്‍കുന്നു. 1.2 ലിറ്ററിന്റെ മൂന്ന് സിലിണ്ടറുകളുള്ളതാണ് ആദ്യത്തേത്. ഇത് 82 എച്ച്പി കരുത്തും 115എന്‍എം ഒന്നുചേര്‍ന്ന് കൊണ്ട് 5 സ്പീഡ് മാനുവലുള്ളതാണ്. മറ്റൊരു എഞ്ചിന്‍ 1.2 ലിറ്ററിന്റെ മൂന്ന് സിലിണ്ടറുകളോടു കൂടിയുള്ള ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ്. ഇത് 110 ബിഎച്ച്പി പവറും 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6 സ്പീഡ് മാനുവലാണ്.
വില നിലവാരം
സി3 1.2 ടര്‍ബോ മോഡലിന് കമ്പനി അടുത്തിടെ പുറത്തിറക്കിയ നാച്ചുറലി ആസ്പിറേറ്റഡ് ഷൈന്‍ വേരിയന്റിനേക്കാള്‍ ഏകദേശം 1.2 ലക്ഷം രൂപ കൂടുതലാണ് വില. 8.80 ലക്ഷം രൂപയോളം വില വരും. സി 3 യ്ക്ക് ഇപ്പോള്‍ മൈ സിട്രണ്‍ കണക്ട് ആപ്പും ലഭിക്കുന്നുണ്ട്. ഇതില്‍ ഏകദേശം 35 കണക്ടിവിറ്റി ഫീച്ചറുകളാണ് ഉള്ളത്. സി3 ഷൈനില്‍ സിട്രണ്‍ പല സവിശേഷതകള്‍ നല്‍കിയിട്ടുണ്ടെങ്കിലും ഓട്ടോ എസി, പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്/ സ്റ്റോപ്പ്,ടാക്കോ മീറ്റര്‍ എന്നിവയൊന്നും നല്‍കിയിട്ടില്ല.
പ്രധാന എതിരാളികള്‍
സിട്രണ്‍ സി 3 ടര്‍ബോയുടെ പ്രധാന എതിരാളികള്‍ ടാറ്റാ പഞ്ചും മാരുതി ഇഗ്നിസുമൊക്കെയായിരി്കും. ഇവയുടെ ഉയര്‍ന്ന വേരിയന്റുകളോടായിരിക്കും മത്സരം. എന്നാല്‍ ഈ രണ്ട് മോഡലുകള്‍ക്കും ടര്‍ബോ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനില്ല. ഈ വില നിലവാരത്തില്‍ സി3 ടര്‍ബോയ്ക്ക് റിനൗള്‍ട്ട് കിഗര്‍,നിസ്സാന്‍ മഗ്നൈറ്റ് തുടങ്ങിയ കോംപാക്ട് എസ്‌യുവികളുടെ താഴ്ന്ന വേരിയന്റുകളുമായി മത്സരിക്കാന്‍ സാധിക്കും.