പുറന്തള്ളുന്ന മലിന്യം നോക്കി വാഹനത്തിന് നികുതി ഈടാക്കണം: നിസാന്‍ എംഡി
പാസ്സഞ്ചര്‍ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മലിനീകരണം അടിസ്ഥാനമാക്കി നികുതി ചുമത്തുന്നത് പരിഗണിക്കണമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ എം ഡി രാകേഷ് ശ്രീ വാസ്തവ. വാഹനത്തിന്റെ നീളം, എഞ്ചിന്‍ സൈസ് എന്നിവയായിരിക്കരുത് ഇതിനുള്ള മാനദണ്ഡം. വായു മലിനീകരണം തടയാന്‍ ഹൈബ്രിഡ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറന്തള്ളുന്ന മലിനീകരണത്തിന്റെ തോത് അനുസരിച്ചു നികുതി സ്ലാബുകള്‍ നിര്‍ണയിക്കാം. വാഹനത്തിന്റെ നീളമനുസരിച്ചും, ഇന്ധനത്തിന്റെ അടിസ്ഥാനത്തിലും നിലവില്‍ വ്യത്യസ്ത നികുതി ഘടനയാണ് സര്‍ക്കാര്‍ ചുമത്തുന്നത്. നാലു മീറ്ററിന് താഴെയുള്ള […]
പാസ്സഞ്ചര്‍ വാഹനങ്ങളില്‍ നിന്ന് പുറന്തള്ളുന്ന മലിനീകരണം അടിസ്ഥാനമാക്കി നികുതി ചുമത്തുന്നത് പരിഗണിക്കണമെന്ന് നിസാന്‍ മോട്ടോര്‍ ഇന്ത്യ എം ഡി രാകേഷ് ശ്രീ വാസ്തവ. വാഹനത്തിന്റെ നീളം, എഞ്ചിന്‍ സൈസ് എന്നിവയായിരിക്കരുത് ഇതിനുള്ള മാനദണ്ഡം. വായു മലിനീകരണം തടയാന്‍ ഹൈബ്രിഡ് പോലുള്ള സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുറന്തള്ളുന്ന മലിനീകരണത്തിന്റെ തോത് അനുസരിച്ചു നികുതി സ്ലാബുകള്‍ നിര്‍ണയിക്കാം. വാഹനത്തിന്റെ നീളമനുസരിച്ചും, ഇന്ധനത്തിന്റെ അടിസ്ഥാനത്തിലും നിലവില്‍ വ്യത്യസ്ത നികുതി ഘടനയാണ് സര്‍ക്കാര്‍ ചുമത്തുന്നത്. നാലു മീറ്ററിന് താഴെയുള്ള വാഹനങ്ങള്‍, നാലു മീറ്ററിന് മുകളിലുള്ള വാഹനങ്ങള്‍ എന്നിവക്കെല്ലാം വ്യത്യസ്ത നികുതിയാണ് ചുമത്തുന്നത്. ജിഎസ്ടി വ്യവസ്ഥയ്ക്ക് കീഴില്‍, കാറുകള്‍ ഏറ്റവും ഉയര്‍ന്ന നികുതി സ്ലാബായ 28 ശതമാനത്തിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
അതിനു മുകളില്‍ ഒരു സെസും ഈടാക്കുന്നു. 1,200 സിസിയില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ള ചെറിയ പെട്രോള്‍ കാറുകള്‍ക്ക് 1 ശതമാനം സെസ് ഈടാക്കുമ്പോള്‍ 1500 സിസിയില്‍ താഴെ എന്‍ജിന്‍ ശേഷിയുള്ള ഡീസല്‍ കാറുകള്‍ക്ക് 3 ശതമാനം സെസുണ്ട്. അതേസമയം സ്പോര്‍ട്സ് യൂട്ടിലിറ്റി വെഹിക്കിള്‍ (എസ്യുവികള്‍), 4,000 മില്ലിമീറ്ററില്‍ കൂടുതല്‍ നീളവും 169 മില്ലിമീറ്ററും അതില്‍ കൂടുതല്‍ഗ്രൗണ്ട് ക്ലിയറന്‍സുള്ള കാറുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് 50 ശതമാനം ജിഎസ്ടി നിരക്ക് ഈടാക്കുന്നുണ്ട്.
ജിഎസ്ടി ഉള്‍പ്പെടെ, രാജ്യത്തെ ഹൈബ്രിഡ് വാഹനങ്ങളുടെ മൊത്തം നികുതി 43 ശതമാനമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഏകദേശം 5 ശതമാനമാണ് നികുതി.
മലിനീകരണത്തിന്റെ തോത് അനുസരിച്ചു നികുതി ചുമത്തുന്നത് വഴി ഭാവിയില്‍ അന്തരീക്ഷത്തെ കൂടുതല്‍ മെച്ചപ്പെടുത്താമെന്നും അദേഹം വ്യക്തമാക്കി.