വിര്‍ച്യസ് സെഡാന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി വിപുലീകരിച്ച് സ്‌കോഡ
മുംബൈ: യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ (സ്‌കോഡ) തങ്ങളുടെ മിഡ്-സൈസ് വിര്‍ച്യസ് സെഡാന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉയർത്തിയതായി കമ്പനി അറിയിച്ചു. വിര്‍ച്യസ് കയറ്റുമതിയുടെ ആദ്യ ഘട്ടത്തില്‍ 3,000 വാഹനങ്ങള്‍ ഇന്ത്യയില്‍ നിന്ന് മെക്സിക്കോയിലേക്ക് കയറ്റി അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2011-ല്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ ഇന്ത്യ നിര്‍മ്മിച്ച വെന്റോയുടെ 6,256 യൂണിറ്റുകളോടെയാണ് സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതി ആരംഭിച്ചത്. 95 ശതമാനം വരെ പ്രാദേശികവല്‍ക്കരണ നിലവാരത്തില്‍ എംക്യൂബി- എം-ഐഎന്‍ […]
മുംബൈ: യൂറോപ്യന്‍ കാര്‍ നിര്‍മ്മാതാക്കളായ സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യ (സ്‌കോഡ) തങ്ങളുടെ മിഡ്-സൈസ് വിര്‍ച്യസ് സെഡാന്റെ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി ഉയർത്തിയതായി കമ്പനി അറിയിച്ചു.
വിര്‍ച്യസ് കയറ്റുമതിയുടെ ആദ്യ ഘട്ടത്തില്‍ 3,000 വാഹനങ്ങള്‍ ഇന്ത്യയില്‍ നിന്ന് മെക്സിക്കോയിലേക്ക് കയറ്റി അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2011-ല്‍ ദക്ഷിണാഫ്രിക്കന്‍ വിപണിയില്‍ ഇന്ത്യ നിര്‍മ്മിച്ച വെന്റോയുടെ 6,256 യൂണിറ്റുകളോടെയാണ് സ്‌കോഡ ഓട്ടോ ഫോക്സ്വാഗണ്‍ ഇന്ത്യയില്‍ നിന്നുള്ള വാഹന കയറ്റുമതി ആരംഭിച്ചത്.
95 ശതമാനം വരെ പ്രാദേശികവല്‍ക്കരണ നിലവാരത്തില്‍ എംക്യൂബി- എം-ഐഎന്‍ പ്ലാറ്റ്ഫോമില്‍ വികസിപ്പിച്ച ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള രണ്ടാമത്തെ ഉത്പന്നമാണ് വിര്‍ച്യസ്. ഈ ശ്രേണിയിലെ ആദ്യത്തേതാണ് ടൈഗണ്‍. അഞ്ച് ഫോക്സ്വാഗണ്‍ ഗ്രൂപ്പ് ബ്രാന്‍ഡുകളായ സ്‌കോഡ, ഫോക്സ്വാഗണ്‍, ഔഡി, പോര്‍ഷെ, ലംബോര്‍ഗിനി എന്നിവയുടെ ഇന്ത്യന്‍ മേഖല സ്‌കോഡയാണ് നിയന്ത്രിക്കുന്നത്.
ഈ നീക്കത്തിലൂടെ, ഇന്ത്യയെ ആഗോളതലത്തില്‍ ഫോക്സ്വാഗണ്‍ ഗ്രൂപ്പിന്റെ ഒരു കയറ്റുമതി കേന്ദ്രമാക്കി മാറ്റുക എന്ന തങ്ങളുടെ ലക്ഷ്യം സാക്ഷാത്കരിക്കും. ഇതോടെ ഇന്ത്യയിലേക്കും തിരിച്ചും നെക്സ്റ്റ് ജനറേഷന്‍ വാഹനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള തങ്ങളുടെ പ്രതിബദ്ധത കൂടുതല്‍ ശക്തമാക്കിയതായി സ്‌കോഡ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ പിയൂഷ് അറോറ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് തെക്കേ അമേരിക്ക, മധ്യ അമേരിക്ക, ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, തെക്കുകിഴക്കന്‍ ഏഷ്യ, ജിസിസി രാജ്യങ്ങള്‍, കരീബിയന്‍ മേഖല എന്നിവയിലുടനീളമുള്ള 44 രാജ്യങ്ങളിലേക്ക് സ്‌കോഡ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്.
ജൂണ്‍ വരെ, കമ്പനി ഈ വിപണികളിലേക്ക് 550,000 കാറുകള്‍ കയറ്റി അയച്ചിട്ടുണ്ട്. മെക്‌സിക്കോയാണ് കമ്പനിയുടെ ഏറ്റവും വലിയ വിപണി.