റജിസ്‌ട്രേഷനില്‍ വന്‍ ഇടിവ്: ഒല ഇലക്ട്രിക്ക് സ്‌കൂട്ടര്‍ 'ഇഴയുന്നു'

റജിസ്‌ട്രേഷനില്‍ കുറവ് സംഭവിച്ചതോടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പായ ഒലയ്ക്ക് തിരിച്ചടി. ജൂണില്‍ വെറും 5,753 ഒല സ്‌കൂട്ടറുകളാണ് റജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കാരിന്റെ 'വാഹന്‍' രേഖകള്‍ വ്യക്തമാക്കി. മെയിലെ 8,681 റജിസ്‌ട്രേഷനില്‍ നിന്നാണ് ഇത്രയും ശക്തമായ വീഴ്ച്ച കമ്പനി നേരിടുന്നത്. മികച്ച വില്‍പന നേടുന്ന വൈദ്യുത സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ് ഒല. ഏപ്രിലില്‍ ഒല ഒന്നാം സ്ഥാനത്തായിരുന്നുവെന്നും ഓര്‍ക്കണം. ഒക്കിനാവോ, ആംപിയര്‍, ഹീറോ ഇലക്ട്രിക് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. മെയ് മാസം ആണ് ഒക്കിനാവോ […]

Update: 2022-07-03 04:47 GMT

റജിസ്‌ട്രേഷനില്‍ കുറവ് സംഭവിച്ചതോടെ ഇലക്ട്രിക്ക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പായ ഒലയ്ക്ക് തിരിച്ചടി. ജൂണില്‍ വെറും 5,753 ഒല സ്‌കൂട്ടറുകളാണ് റജിസ്റ്റര്‍ ചെയ്തതെന്ന് സര്‍ക്കാരിന്റെ 'വാഹന്‍' രേഖകള്‍ വ്യക്തമാക്കി. മെയിലെ 8,681 റജിസ്‌ട്രേഷനില്‍ നിന്നാണ് ഇത്രയും ശക്തമായ വീഴ്ച്ച കമ്പനി നേരിടുന്നത്. മികച്ച വില്‍പന നേടുന്ന വൈദ്യുത സ്‌കൂട്ടറുകളുടെ പട്ടികയില്‍ ഇപ്പോള്‍ നാലാം സ്ഥാനത്താണ് ഒല. ഏപ്രിലില്‍ ഒല ഒന്നാം സ്ഥാനത്തായിരുന്നുവെന്നും ഓര്‍ക്കണം. ഒക്കിനാവോ, ആംപിയര്‍, ഹീറോ ഇലക്ട്രിക് എന്നിവയാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിലുള്ളത്. മെയ് മാസം ആണ് ഒക്കിനാവോ ഒലയെ കടത്തിവെട്ടിയത്.

ജൂണിലും 6,782 സ്‌കൂട്ടറുകളുടെ രജിസ്‌ട്രേഷനോടെ ഒക്കിനാവോ ഒന്നാം സ്ഥാനം നിലനിര്‍ത്തി. 33 ശതമാനത്തിന്റെ ഇടിവാണ് ഒലയുടെ രജിസ്ട്രേഷനില്‍ ഉണ്ടായത്. ചിപ്പ് ക്ഷാമം നിലനില്‍ക്കെ തന്നെ സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ ഇവി വിപണിയെ ബാധിച്ചു.

അതേ സമയം രാജ്യത്തെ ആകെ ഇലക്ട്രിക് സ്‌കൂട്ടര്‍ രജിസ്ട്രേഷന്‍ മെയിൽ 32,680 നിന്ന് ജൂണിൽ 32,807 ആയി ഉയര്‍ന്നു. ആംപിയര്‍ -6,199, ഹീറോ ഇലക്ട്രിക് -6,049, ഏതര്‍ -3,651, റിവോള്‍ട്ട് - 2,332 എന്നിവയുടെ വില്‍പ്പന ഉയര്‍ന്നതാണ് ആകെ രജിസ്ട്രേഷനില്‍ നേരിയ വര്‍ധനവ് ഉണ്ടാവാന്‍ കാരണം.

ഇവി ഇന്‍ഷുറന്‍സും പ്രതിസന്ധിയുണ്ടാക്കുന്നു

വൈദ്യുത സ്‌കൂട്ടറുകള്‍ക്ക് (ഇവി സ്‌കൂട്ടര്‍) തീപിടിച്ച് അപകടമുണ്ടാകുന്ന സംഭവങ്ങള്‍ തുടര്‍ക്കഥയാകുമ്പോഴാണ് ഇവയുടെ ഉടമസ്ഥര്‍ക്ക് വാഹന ഇന്‍ഷുറന്‍സ് പരിരക്ഷ സംബന്ധിച്ച ആശങ്കകളും വര്‍ധിക്കുന്നത്. തീപിടുത്തത്തില്‍ വാഹനം തകര്‍ന്നാല്‍ ഇന്‍ഷുറന്‍സ് നല്‍കാന്‍ കമ്പനികള്‍ മടി കാണിക്കുന്നുവെന്ന് പരാതിയും ഉയരുന്നുണ്ട്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പോളിസിയില്‍ തീപിടുത്തം സംബന്ധിച്ച അപകടത്തിന് പരിരക്ഷ ലഭിക്കില്ലെന്ന് ഇന്‍ഷുറന്‍സ് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. തേര്‍ഡ് പാര്‍ട്ടി ലയബിലിറ്റി കവറിനൊപ്പം ഒരു മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്ലാനില്‍ ഓണ്‍ ഡാമേജ് (തനിയെ ഉണ്ടാകുന്ന തകരാര്‍) കൂടി ഉള്‍പ്പെടുന്നുണ്ടെന്നും ഓര്‍ക്കണം.

തീപിടുത്തം എങ്ങനെയുണ്ടായി എന്നതില്‍ 'കുരുങ്ങിയാണ്' പലര്‍ക്കും പരിരക്ഷ ലഭിക്കാതെ പോകുന്നത്. വൈദ്യുതി വാഹനത്തിന്റെ ഏതെങ്കിലും ഭാഗത്തിന് തകരാര്‍ വരുന്നത് മൂലം തീപിടുത്തമുണ്ടായാല്‍ പരിരക്ഷ ലഭിക്കില്ലെന്നാണ് കമ്പനികളുടെ വാദം. ഉദാഹരണത്തിന് കടുത്ത വേനലില്‍ ബാറ്ററിയിലെ ചൂട് കൂടുകയും പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യത വര്‍ധിക്കുകയും ചെയ്യുന്നു. ഇത്തരം അപകടങ്ങളിലും, വാഹനത്തില്‍ ഏതെങ്കിലും തരത്തിലുള്ള രൂപാന്തരം വരുത്തിയതിന് ശേഷവും വരുന്ന അപകടങ്ങള്‍ക്ക് പരിരക്ഷ ലഭിക്കില്ല.

Tags:    

Similar News