പച്ചക്കറികള്‍ക്ക് തീവില; ഹോട്ടലുകള്‍ വില ഉയര്‍ത്തുന്നു

  • മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ കനത്ത മഴ വിതരണത്തെ തടസപ്പെടുത്തി
  • ഇത്തവണ വിലക്കയറ്റം താങ്ങാവുന്നതിന് മുകളിലെന്ന് ഹോട്ടലുടമകള്‍
  • വിലക്കുറവ് ഉണ്ടായില്ലെങ്കില്‍ മെനു പരിഷ്‌ക്കരിക്കേണ്ടിവരുമെന്ന് റസ്റ്റോറന്റുകള്‍

Update: 2024-07-13 04:51 GMT

വര്‍ധിക്കുന്ന ചെലവുകള്‍ നേരിടാന്‍ രാജ്യവ്യാപകമായി റസ്റ്റോറന്റുകള്‍ വില ഉയര്‍ത്തുന്നു. തക്കാളി, കാപ്സിക്കം, മറ്റ് പച്ചക്കറികള്‍ എന്നിവയുടെ വിലയാണ് ക്രമാതീതമായി ഉയരുന്നത്. കനത്ത മഴയെത്തുടര്‍ന്ന് ഈ ആഴ്ച, ഡെല്‍ഹി വിപണിയില്‍ തക്കാളിയുടെ വില 30 രൂപയില്‍ നിന്ന് 90 രൂപയായി ഉയര്‍ന്നതായാണ് റിപ്പോര്‍ട്ടുകള്‍. മഴയില്‍ വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.

തക്കാളി ഉല്‍പ്പാദിപ്പിക്കുന്ന പ്രധാന സംസ്ഥാനങ്ങളായ മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളിലെ തുടര്‍ച്ചയായ കനത്ത മഴ ഗതാഗതത്തെ തടസ്സപ്പെടുത്തി.വിതരണം തടസപ്പെട്ടതോടെ തക്കാളിക്ക് ക്ഷാമമായി. ഇത് വില വര്‍ധിക്കാന്‍ പെട്ടന്നുള്ള കാരണമായി.

തക്കാളിക്ക് വളരെ നീണ്ട ഷെല്‍ഫ് ലൈഫ് ഇല്ലാത്തതിനാല്‍ എളുപ്പത്തില്‍ ചീഞ്ഞഴുകിപ്പോകും. ഇത് മഴക്കാലത്ത് വിലക്കയറ്റത്തിന് കാരണമാകുന്നു.

തീവ്രമായ വിലക്കയറ്റം പലപ്പോഴും സീസണല്‍ പ്രതിഭാസമാണെങ്കിലും, ഇത്തവണ അത് 'ദഹിക്കുന്ന അളവിന്' മുകളിലാണെന്ന് ഹോട്ടലുടമകള്‍ പറയുന്നു.

അടുത്ത 20 ദിവസത്തിനകം പച്ചക്കറികളുടെ വിലയില്‍ കുറവുണ്ടായില്ലെങ്കില്‍ ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ റസ്റ്റോറന്റിന്റെ മെനു പരിഷ്‌കരിക്കേണ്ടിവരുമെന്നാണ് മേഖലയില്‍നിന്നുള്ള അഭിപ്രായം.

തിരിച്ചടി നേരിടാന്‍ ചെറിയ ഭക്ഷണശാലകള്‍ പച്ചക്കറികളുടെ അളവ് കുറയ്ക്കുന്നതുപോലുള്ള മാര്‍ഗങ്ങള്‍ അവലംബിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മുംബൈ ആസ്ഥാനമായുള്ള ബൈറ്റ്‌സ് എന്‍ ഗ്രില്‍ തങ്ങളുടെ ബര്‍ഗറുകളില്‍ ഉപയോഗിക്കുന്ന തക്കാളി കഷ്ണങ്ങളുടെ എണ്ണം വെട്ടിക്കുറച്ചതായും റിപ്പോര്‍ട്ടുണ്ട്. പ്രതിസന്ധികള്‍ക്കിടയില്‍ മറ്റ് ചില ഭക്ഷണശാലകള്‍ കിഴിവുകളും ഓഫറുകളും പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം ജൂലൈ 5 ന്, കര്‍ണാടകയിലെയും ആന്ധ്രാപ്രദേശിലെയും വിളകളുടെ അവസ്ഥ മികച്ചതാണെന്നും അവിടെനിന്നുള്ള ഉല്‍പന്നങ്ങള്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിപണിയിലെത്തുമെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

Tags:    

Similar News