പൂഴ്ത്തിവെപ്പ് തടയാൻ ഗോതമ്പിന്റെ സ്റ്റോക്ക് മാനദണ്ഡങ്ങള്‍ കര്‍ശനമാക്കി

  • ചില്ലറ വ്യാപാരികളുടെ സ്റ്റോക്ക് പരിധി 10 ടണ്ണിന് പകരം ഇനി മുതല്‍ 5 ടണ്‍
  • 2022 മെയ് മുതല്‍ ഗോതമ്പ് കയറ്റുമതിക്ക് നിരോധനമുണ്ട്
  • സ്റ്റോക്ക് കുറയ്ക്കാന്‍ വ്യാപാരികള്‍ക്ക് 30 ദിവസത്തെ സമയം ലഭിക്കും

Update: 2023-12-08 13:30 GMT

പൂഴ്ത്തിവയ്പ്പും വിലക്കയറ്റവും തടയുന്നതിനുമായി മൊത്തക്കച്ചവടക്കാര്‍, ചില്ലറ വ്യാപാരികള്‍, വലിയ ചെയിന്‍ റീട്ടെയിലര്‍മാര്‍, പ്രോസസ്സറുകള്‍ എന്നിവരുടെ സ്റ്റോക്ക് ഹോള്‍ഡിംഗ് മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കൂടുതല്‍ കര്‍ശനമാക്കി. വ്യാപാരികള്‍ക്കും മൊത്തക്കച്ചവടക്കാര്‍ക്കും നിലവിലുള്ള 2000 ടണ്ണില്‍ നിന്ന് 1000 ടണ്ണായി സ്റ്റോക്ക് പരിധി കുറച്ചതായി ഭക്ഷ്യ സെക്രട്ടറി സഞ്ജീവ് ചോപ്ര പറഞ്ഞു.

ഓരോ ചില്ലറ വ്യാപാരിയുടെയും സ്റ്റോക്ക് പരിധി 10 ടണ്ണിന് പകരം ഇനി മുതല്‍ 5 ടണ്‍ ആയിരിക്കും. ഒരു ബിഗ് ചെയിന്‍ റീട്ടെയിലര്‍മാരുടെ ഓരോ ഡിപ്പോയ്ക്കും 5 ടണ്ണും അവരുടെ എല്ലാ ഡിപ്പോകള്‍ക്കും മൊത്തം 1,000 ടണ്ണുമാണ് പരിധി നിശ്ചയിച്ചിരിക്കുന്നത്. കൃത്രിമ ക്ഷാമം തടയുന്നതിനും പൂഴ്ത്തിവയ്പ്പ് തടയുന്നതിനുമാണ് ഇത് ചെയ്തത്. പുതുക്കിയ സ്റ്റോക്ക് പരിധികള്‍ ഉടനടി പ്രാബല്യത്തില്‍ വരും.

പുതുക്കിയ പരിധിയിലേക്ക് സ്റ്റോക്ക് കുറയ്ക്കാന്‍ വ്യാപാരികള്‍ക്ക് 30 ദിവസത്തെ സമയം ലഭിക്കും,' സഞ്ജീവ് ചോപ്ര പറഞ്ഞു. എല്ലാ ഗോതമ്പ് സ്റ്റോക്കിംഗ് എന്റിറ്റികളും ഗോതമ്പ് സ്റ്റോക്ക് ലിമിറ്റ് പോര്‍ട്ടലില്‍ https://evegoils.nic.in/wsp/login രജിസ്റ്റര്‍ ചെയ്യണം എല്ലാ വെള്ളിയാഴ്ചയും സ്റ്റോക്ക് പൊസിഷന്‍ അപ്‌ഡേറ്റ് ചെയ്യുകയും വേണം.

പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്തതോ സ്റ്റോക്ക് പരിധി ലംഘിക്കുന്നതോ ആയ ഏതൊരു സ്ഥാപനവും 1955 ലെ അവശ്യസാധന നിയമത്തിലെ സെക്ഷന്‍ 6, 7 പ്രകാരം ഉചിതമായ ശിക്ഷാ നടപടികള്‍ക്ക് വിധേയമായിരിക്കും. ജൂണ്‍ 12 ന് ഭക്ഷ്യ മന്ത്രാലയം വിവിധ വിഭാഗത്തിലുള്ള വ്യാപാരികള്‍ക്ക് 2024 മാര്‍ച്ച് വരെ സ്റ്റോക്ക് ഹോള്‍ഡിംഗ് പരിധി ഏര്‍പ്പെടുത്തിയിരുന്നു.

സ്റ്റോക്ക് പരിധിക്ക് പുറമേ, ആഭ്യന്തര ലഭ്യത ഉറപ്പാക്കാനും വിലക്കയറ്റം തടയാനും സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 2022 മെയ് മുതല്‍ ഗോതമ്പ് കയറ്റുമതിക്ക് നിരോധനമുണ്ട്. ഓപ്പണ്‍ മാര്‍ക്കറ്റ് സെയില്‍ സ്‌കീമിന് കീഴില്‍ വന്‍കിട ഉപയോക്താക്കള്‍ക്ക് സബ്സിഡി നിരക്കില്‍ ഗോതമ്പ് വിറ്റഴിച്ചിട്ടുണ്ട്.

Tags:    

Similar News