ജൈവ ഉത്പന്ന കയറ്റുമതി; ജീവഗ്രാമിന് ദേശീയ പുരസ്‌കാരം

  • ജീവഗ്രാം സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കല്‍, ജൈവ ഉത്പന്നങ്ങളുടെ കയറ്റുമതി എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണ്.

Update: 2023-09-23 05:25 GMT

കൊച്ചി: ജൈവ ഉത്പന്നങ്ങളുടെ കയറ്റുമതി മികവിനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക പുരസ്‌കാരം ജീവഗ്രാം സൊസൈറ്റിക്ക്. എറണാകുളം ജില്ലയിലെ കാലടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജീവഗ്രാം സംസ്ഥാനത്ത് ജൈവകൃഷി വ്യാപിപ്പിക്കല്‍, ജൈവ ഉത്പന്നങ്ങളുടെ കയറ്റുമതി എന്നിവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയാണ്.

അന്താരാഷ്ട്ര സ്‌പൈസസ് കോണ്‍ഗ്രസിനോട് അനുബന്ധിച്ച് മുംബൈയില്‍ നടന്ന ചടങ്ങില്‍ ജീവഗ്രാം പ്രസിഡന്റ് ജോണി വടക്കഞ്ചേരിയും ഡയറക്ടര്‍ ഷേര്‍ളി ആന്റണിയും കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേലില്‍ നിന്നും അവാര്‍ഡ് സ്വീകരിച്ചു. ജീവഗ്രാം 2001 മുതല്‍ ഇടുക്കി, എറണാകുളം ജില്ലകള്‍ കേന്ദ്രീകരിച്ച് വിവിധ ജൈവകൃഷി പദ്ധതികള്‍ നടപ്പിലാക്കുകയും ഏഴില്‍പ്പരം രാജ്യങ്ങളിലേക്ക് ജൈവ സുഗന്ധ വ്യഞ്ജനങ്ങള്‍ കയറ്റുമതി ചെയ്യുകയും ചെയ്യുന്നുണ്ട്.

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ അമര്‍ ദീപ് സിംഗ് ഭാട്ടി, മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ബസിസ്ത് നാരായണന്‍, സെക്രട്ടറി ഡി. സത്യന്‍, റിസര്‍ച്ച് ആന്റ് ഫിനാന്‍സ് ഡയറക്ടര്‍ ഡോ.രമശ്രീ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News