മത്സ്യബന്ധന മേഖലയിലെ പ്രശ്‌നങ്ങള്‍ക്കെതിരെ ശക്തമായി വാദിച്ച് ഇന്ത്യ

  • കൃഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ വികസിത രാജ്യങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്.
  • ഭക്ഷ്യ സബ്സിഡി പരിധി കണക്കാക്കുന്നതിനുള്ള ഭേദഗതികള്‍ പോലുള്ള നടപടികള്‍ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.
  • 22 രാജ്യങ്ങള്‍ കൂടി സംഘടനയില്‍ ചേരാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Update: 2024-03-02 08:50 GMT

അതിപ്രധാന വിഷയങ്ങളില്‍ തീരുമാനമാകാതെ ലോക വ്യാപാര സംഘടനയുടെ മന്ത്രിതല സമ്മേളനം അവസാനിച്ചു. അമിത മത്സ്യബന്ധനത്തിലേക്കും മത്സശേഷിയിലേക്കും നയിക്കുന്ന മത്സ്യബന്ധന സബ്സിഡി തടയുക, പൊതു ഭക്ഷ്യ ശേഖരത്തിന് ശാശ്വത പരിഹാരം കണ്ടെത്തുക തുടങ്ങിയ സുപ്രധാന വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാതിരുന്നത്. അതേസമയം, ഇ-കൊമേഴ്സ് വ്യാപാരത്തിന് ഇറക്കുമതി തീരുവ ചുമത്തുന്നതിനുള്ള മൊറട്ടോറിയം രണ്ട് വര്‍ഷത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്. നാല് ദിവസത്തെ ചര്‍ച്ചകള്‍ ഒരു ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ടെങ്കിലും ഭക്ഷ്യ സുരക്ഷാ പ്രശ്‌നങ്ങളില്‍ പൊതു അഭിപ്രായത്തിലെത്താന്‍ 166 അംഗങ്ങളുള്ള ഡബ്ല്യുടിഒയ്ക്ക് കഴിഞ്ഞില്ല. ഫെബ്രുവരി 29 ന് അവസാനിക്കേണ്ടിയിരുന്ന 13 ാമത് മന്ത്രിതല സമ്മേളനം (എംസി) ഒരു ദിവസത്തേക്ക് കൂടി നീട്ടുകയായിരുന്നു.

ഇന്ത്യ പ്രധാനമായും ഉന്നയിക്കുന്ന പ്രശ്‌നങ്ങളിലൊന്നാണ് അതിമ മത്സ്യ ബന്ധനത്തിലേക്ക് നയിക്കുന്ന സബ്‌സിഡികള്‍ തടയണമെന്നത്. ലോകമെമ്പാടുമുള്ള 800 ദശലക്ഷം ആളുകളുടെ ഉപജീവനത്തിന് നിര്‍ണായകമായതിനാല്‍, വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ജി 33 ഗ്രൂപ്പിംഗുമായി സഹകരിച്ച്, ഭക്ഷ്യസുരക്ഷാ പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി തീവ്ര ശ്രമം നടത്തിയെന്നാണ് സംഘാംഗങ്ങള്‍ സൂചിപ്പിക്കുന്നത്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി പ്രവേശനം കാത്തിരിക്കുകയാണ് അമേരിക്ക, എന്നാല്‍ യൂറോപ്യന്‍ യൂണിയനുകള്‍ സബ്‌സിഡി വെട്ടിക്കുറക്കാന്‍ ആഗ്രഹിക്കുന്നവയാണ്. സിംഗപ്പൂര്‍, ജപ്പാന്‍ പോലുള്ള ഭക്ഷ്യ ഇറക്കുമതി രാജ്യങ്ങള്‍ കാര്‍ഷിക നയങ്ങളില്‍ പ്രതീക്ഷ വയ്ക്കുന്നുണ്ട്.

ഭക്ഷ്യസുരക്ഷാ പരിപാടികള്‍ക്കായുള്ള ധാന്യങ്ങളുടെ പബ്ലിക് സ്റ്റോക്ക് ഹോള്‍ഡിംഗ് (പിഎസ്എച്ച്) പ്രശ്നത്തിന് ശാശ്വത പരിഹാരത്തിനായി ഇന്ത്യ സമ്മര്‍ദ്ദം ചെലുത്തുകയും 25 വര്‍ഷത്തേക്ക് ഏതെങ്കിലും തരത്തിലുള്ള സബ്സിഡികള്‍ നല്‍കുന്നത് നിര്‍ത്താന്‍ മത്സ്യബന്ധന മേഖലയില്‍ ശ്രദ്ധയൂന്നിയ വികസിത രാജ്യങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

സമ്പന്ന രാജ്യങ്ങളിലെയും വികസ്വര രാജ്യങ്ങളെയും മത്സ്യത്തൊഴിലാളികളെയും തമ്മില്‍ താരതമ്യം ചെയ്യരുതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി. വികസിത രാജ്യങ്ങളിലൊന്നില്‍, മത്സ്യബന്ധന സബ്സിഡി ഒരു മത്സ്യത്തൊഴിലാളിക്ക് 80,000 ഡോളറിന് മുകളിലാണ്. ഇന്ത്യയില്‍ ഇത് ഒരു മത്സ്യത്തൊഴിലാളിക്ക് ഏകദേശം 38 ഡോളറാണ്.

Tags:    

Similar News