റാബി സീസണ്‍: വളം ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കിയെന്ന് കേന്ദ്ര കൃഷിമന്ത്രി

  • റാബി സീസണില്‍ 164.55 ലക്ഷം ടണ്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്
  • വളം ഇറക്കുമതി പ്രധാനമായും മൊറോക്കോ, സൗദി അറേബ്യ, റഷ്യ തുടങ്ങിയ രാജ്യങ്ങളെ ആശ്രയിച്ചിരിക്കുന്നു
  • നിലവില്‍ ആശങ്കകള്‍ക്ക് വഴിയില്ലെന്ന് ശിവരാജ് സിംഗ് ചൗഹാന്‍
;

Update: 2024-10-20 04:55 GMT
chouhan says that the red sea crisis is a hindrance to fertilizer import
  • whatsapp icon

വളം ലഭ്യതയില്‍ കാലതാമസമുണ്ടായിട്ടും 2024-25 റാബി സീസണില്‍ റെക്കോര്‍ഡ് ഭക്ഷ്യധാന്യ ഉല്‍പ്പാദനം കൈവരിക്കാനാകുമെന്ന് കേന്ദ്രസര്‍ക്കാര്‍.അനുകൂലമായ മണ്ണിലെ ഈര്‍പ്പവും ജലസംഭരണികളിലെ മതിയായ ജലനിരപ്പും ഇതിന് അനുകൂല ഘടകങ്ങളാണ്. ചെങ്കടല്‍ പ്രതിസന്ധി കാരണം ഇറക്കുമതിയില്‍ കാലതാമസം ഉണ്ടായിട്ടും യൂറിയ, ഡയമോണിയം ഫോസ്‌ഫേറ്റ് (ഡിഎപി) തുടങ്ങിയ പ്രധാന വളങ്ങളുടെ ലഭ്യത സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ടെന്ന് കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.

2024-25 റാബി സീസണില്‍ 115 ലക്ഷം ടണ്‍ ഗോതമ്പും 18.15 ലക്ഷം ടണ്‍ പയറുവര്‍ഗങ്ങളും ഉള്‍പ്പെടെ 164.55 ലക്ഷം ടണ്‍ ഭക്ഷ്യധാന്യ ഉല്‍പ്പാദനമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. റാബി (ശീതകാല) വിളകളുടെ വിതയ്ക്കല്‍ ആരംഭിച്ചു, ദീപാവലിക്ക് ശേഷം അത് വേഗത്തിലാകും.

റഷ്യ, മൊറോക്കോ, സൗദി അറേബ്യ, ചൈന എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ത്യ റാബി സീസണിലെ 5.5 ദശലക്ഷം ടണ്‍ ഡിഎപി ആവശ്യകതയുടെ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതെന്ന് വളം സെക്രട്ടറി രജത് കുമാര്‍ മിശ്ര പറഞ്ഞു.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) ഡയറക്ടര്‍ ജനറല്‍ ഹിമാന്‍ഷു പഥകും വരാനിരിക്കുന്ന സീസണില്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ റാബി വിളകളുടെ ശരാശരി വിസ്തൃതി 668 ലക്ഷം ഹെക്ടറായിരുന്നു, ഗോതമ്പ് 312 ലക്ഷം ഹെക്ടറാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

നടീല്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ഗോതമ്പിനും ശൈത്യകാലത്ത് വിതയ്ക്കുന്ന മറ്റ് വിളകള്‍ക്കും ഉയര്‍ന്ന മിനിമം താങ്ങുവില സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 

Tags:    

Similar News