ഐപിഓ-യ്‌ക്കൊരുങ്ങി ബാലാജി സ്‌പെഷ്യാലിറ്റി കെമിക്കല്‍സ്
ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ഫണ്ട് സ്വരൂപിക്കുന്നതിനായി ബാലാജി സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം 250 കോടി രൂപ വരെയുള്ള ഓഹരികളുടെ പുതിയ വിതരണവും പ്രൊമോട്ടര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളും വഴി 2,60,00,000 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) എന്നിവയും ഐപിഒയില്‍ ഉള്‍പ്പെടുന്നു. ഓഹരിയുടെ പുതിയ ഇഷ്യൂവില്‍ നിന്നുള്ള 68 കോടി രൂപ കടബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കും.119.5 കോടി രൂപ പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്ക് പുറമെ […]
ഡെല്‍ഹി: പ്രാരംഭ ഓഹരി വില്‍പ്പനയിലൂടെ (ഐപിഒ) ഫണ്ട് സ്വരൂപിക്കുന്നതിനായി ബാലാജി സ്‌പെഷ്യാലിറ്റി കെമിക്കല്‍സ് സെബിയില്‍ അപേക്ഷ സമര്‍പ്പിച്ചു.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് പ്രകാരം 250 കോടി രൂപ വരെയുള്ള ഓഹരികളുടെ പുതിയ വിതരണവും പ്രൊമോട്ടര്‍മാരും പ്രൊമോട്ടര്‍ ഗ്രൂപ്പ് സ്ഥാപനങ്ങളും വഴി 2,60,00,000 ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയില്‍ (ഒഎഫ്എസ്) എന്നിവയും ഐപിഒയില്‍ ഉള്‍പ്പെടുന്നു.
ഓഹരിയുടെ പുതിയ ഇഷ്യൂവില്‍ നിന്നുള്ള 68 കോടി രൂപ കടബാധ്യത തീര്‍ക്കാന്‍ ഉപയോഗിക്കും.119.5 കോടി രൂപ പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങള്‍ക്ക് പുറമെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങള്‍ക്കായി ചെലവഴിക്കും. 50 കോടി രൂപയുടെ പ്രീ-ഐപിഒ പ്ലേസ്മെന്റ് കമ്പനി പരിഗണിച്ചേക്കാം. അത്തരം പ്ലെയ്സ്മെന്റ് ഏറ്റെടുക്കുകയാണെങ്കില്‍, പുതിയ ഓഹരികളുടെ ഇഷ്യു കുറയും.
സോളാപ്പൂർ ആസ്ഥാനമാക്കി 2010-ൽ സ്ഥാപിച്ച കമ്പനി കാർഷിക രാസവസ്തുക്കൾ, സ്പെഷ്യൽറ്റി രാസവസ്തു നിർമാണം, ഫർമസ്യൂട്ടിക്കൽസ് എന്നീ വ്യവസായങ്ങൾക്കാണ് തങ്ങളുടെ ഉത്പന്നം വിതരണം ചെയ്യുന്നത്.
നാന്‍ജിംഗ് യൂണിയന്‍ കെമിക്കല്‍ കമ്പനി ലിമിറ്റഡ്, കൊറിയ ഇന്ത്യ ലിമിറ്റഡ്, യുപിഎല്‍ ലിമിറ്റഡ്, ഡോ റെഡ്ഡീസ് ലബോറട്ടറീസ്, ആരതി ഡ്രഗ്‌സ് തുടങ്ങിയ കമ്പനികള്‍ ഇതിന്റെ പ്രധാന ഉപഭോക്താക്കള്‍ ആണ്.
2020 സാമ്പത്തിക വര്‍ഷം മുതല്‍ 2022 സാമ്പത്തിക വര്‍ഷം വരെ കമ്പനിയുടെ ഉപഭോക്തൃ അടിത്തറ 45 എണ്ണത്തില്‍ നിന്ന് 182 ആയി വര്‍ധിച്ചു.
കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം 2021 സാമ്പത്തിക വര്‍ഷത്തില്‍ 174.40 കോടി രൂപയില്‍ നിന്ന് 2022 സാമ്പത്തിക വര്‍ഷത്തില്‍ 514.28 കോടി രൂപയായി ഉയര്‍ന്നു.
ലാഭം കഴിഞ്ഞ വര്‍ഷം 10.40 കോടി രൂപയായിരുന്നത് ഈ വര്‍ഷത്തില്‍ 108.95 കോടി രൂപയായി.
എച്ച്ഡിഎഫ്സി ബാങ്കും ജെഎം ഫിനാന്‍ഷ്യലുമാണ് ഇഷ്യുവിന്റെ ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍. കമ്പനിയുടെ ഓഹരികള്‍ ബിഎസ്ഇയിലും എന്‍എസ്ഇയിലും ലിസ്റ്റ് ചെയ്യും.