പി എം കെ എസ് വൈ പദ്ധതി 2026 വരെ

ഡെല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ സമ്പാത യോജന (PMKSY, പി എം കെ എസ് വൈ) 4600 കോടി രൂപ വകയിരുത്തിക്കൊണ്ട് 2026 മാര്‍ച്ച് വരെ നീട്ടിയതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു. പി എം കെ എസ് വൈ ഒരു സമഗ്ര പാക്കേജാണ്. കൃഷിയിടം തൊട്ട് റീട്ടെയ്ല്‍ ഔട്ട്‌ലൈറ്റ് വരെ കാര്യക്ഷമായ വിതരണ ശൃംഖല മാനേജ്‌മെന്റ് നടപ്പിലാക്കി ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് ഈ പദ്ധതി നയിക്കുന്നു. ഭക്ഷ്യ സംസ്‌കരണ മേഖലയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും കര്‍ഷകര്‍ക്ക് […]

Update: 2022-02-08 00:47 GMT

ഡെല്‍ഹി: പ്രധാന്‍ മന്ത്രി കിസാന്‍ സമ്പാത യോജന (PMKSY, പി എം കെ എസ് വൈ) 4600 കോടി രൂപ വകയിരുത്തിക്കൊണ്ട് 2026 മാര്‍ച്ച് വരെ നീട്ടിയതായി കേന്ദ്ര ഭക്ഷ്യ മന്ത്രാലയം അറിയിച്ചു.

പി എം കെ എസ് വൈ ഒരു സമഗ്ര പാക്കേജാണ്. കൃഷിയിടം തൊട്ട് റീട്ടെയ്ല്‍ ഔട്ട്‌ലൈറ്റ് വരെ കാര്യക്ഷമായ വിതരണ ശൃംഖല മാനേജ്‌മെന്റ് നടപ്പിലാക്കി ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍ സൃഷ്ടിക്കുന്നതിലേക്ക് ഈ പദ്ധതി നയിക്കുന്നു.

ഭക്ഷ്യ സംസ്‌കരണ മേഖലയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കാനും കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വില നല്‍കാനും മികച്ച തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ഇത് സഹായിക്കും.

2017 മേയിലാണ് 6000 കോടി രൂപ വകയിരുത്തിക്കൊണ്ട് സ്‌കീം ഫോര്‍ അഗ്രോ-മറൈന്‍ പ്രൊസസിംഗ് ആന്‍ഡ് ഡെവലപ്‌മെന്റ് ഓഫ് അഗ്രോ പ്രൊസസിംഗ് ക്ലസ്റ്റേഴ്‌സ്സ (എസ് എ എം പി എ ഡി എ; സമ്പാത) ആരംഭിച്ചത്.

Tags:    

Similar News