അദാനി അഗ്രി ലോജിസ്റ്റിക്‌സിന് സിലോ  കോംപ്ലക്സുകൾ നിർമ്മിക്കാൻ കരാർ

ഭക്ഷ്യ ധാന്യങ്ങൾ സംഭരിക്കുന്നതിനും, സംരക്ഷിക്കുന്നതിനുമായുള്ള സിലോ കോംപ്ലക്സുകൾ നിർമിക്കുന്നതിന് അദാനി അഗ്രി ലോജിസ്റ്റിക്സിന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും കരാർ ലഭിച്ചു. കരാർ പ്രകാരം ഉത്തർപ്രദേശിലും ബീഹാറിലുമായി 4 സിലോ കോംപ്ലക്സുകളാണ് നിർമിക്കുക ഉത്തർപ്രദേശിലെ കാൺപൂർ, ഗോണ്ട,  സണ്ടില ബിഹാറിലെ കതിഹാർ എന്നിവിടങ്ങളിലാണ് അത്യാധുനികമായ സിലോ കൊംബ്ലെക്സുകൾ നിർമിക്കുക. മൊത്തം 3 .5 ലക്ഷം ടൺ സംഭരണ ശേഷിയാണ് ഇവക്കുണ്ടാവുക. സിലോ കംബ്ലെക്സുകൾ വരുന്നതോടെ കർഷകർക്ക് സംഭരണ കാര്യക്ഷമത വർധിപ്പിക്കാൻ സാധിക്കും. ഈ പദ്ധതി സാധാരണ ഉപഭോക്താക്കൾക്കും  ഗുണം ചെയ്യും.  കൂടാതെ തൊഴിലാളികളുടെ ചെലവ്, ഗതാഗത ചെലവ് […]

Update: 2022-10-15 03:49 GMT

ഭക്ഷ്യ ധാന്യങ്ങൾ സംഭരിക്കുന്നതിനും, സംരക്ഷിക്കുന്നതിനുമായുള്ള സിലോ കോംപ്ലക്സുകൾ നിർമിക്കുന്നതിന് അദാനി അഗ്രി ലോജിസ്റ്റിക്സിന് ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്നും കരാർ ലഭിച്ചു.

കരാർ പ്രകാരം ഉത്തർപ്രദേശിലും ബീഹാറിലുമായി 4 സിലോ കോംപ്ലക്സുകളാണ് നിർമിക്കുക ഉത്തർപ്രദേശിലെ കാൺപൂർ, ഗോണ്ട, സണ്ടില ബിഹാറിലെ കതിഹാർ എന്നിവിടങ്ങളിലാണ് അത്യാധുനികമായ സിലോ കൊംബ്ലെക്സുകൾ നിർമിക്കുക. മൊത്തം 3 .5 ലക്ഷം ടൺ സംഭരണ ശേഷിയാണ് ഇവക്കുണ്ടാവുക. സിലോ കംബ്ലെക്സുകൾ വരുന്നതോടെ കർഷകർക്ക് സംഭരണ കാര്യക്ഷമത വർധിപ്പിക്കാൻ സാധിക്കും. ഈ പദ്ധതി സാധാരണ ഉപഭോക്താക്കൾക്കും ഗുണം ചെയ്യും. കൂടാതെ തൊഴിലാളികളുടെ ചെലവ്, ഗതാഗത ചെലവ് എന്നിവയും ഗണ്യമായി ലഘൂകരിക്കും.

Tags:    

Similar News