ഔഡിയുടെ പുതിയ മോഡല്‍ ഔഡി ക്യൂ 3 വിപണിയില്‍

ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ പുതിയ ഔഡി ക്യൂ 3 വിപണിയിലല്‍.  പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ടു വേരിയന്റുകളിാണ് പുതിയതായി അവതരിപ്പിച്ചത്. ഔഡി പ്രീമിയം പ്ലസിന്റെ വില 45 ലക്ഷത്തിനടുത്താണ് (44,80,000 രൂപ), ഔഡി ടെക്നോളജിയുടെ വില 50,99,000 രൂപയാണ്. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവാണ് ഇവയുടെ പ്രത്യേകത. 2.0 എല്‍ടി എഫ്എസ്ഐ പെട്രോള്‍ എഞ്ചിനും 150 എച്ച്പിയും 320 എന്‍എം ടോര്‍ക്കും ഉറപ്പുനല്‍കുന്ന പുതിയ കാറിന് വെറും 7.3 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 […]

Update: 2022-08-31 05:28 GMT
ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ ഔഡിയുടെ പുതിയ ഔഡി ക്യൂ 3 വിപണിയിലല്‍. പ്രീമിയം പ്ലസ്, ടെക്നോളജി എന്നീ രണ്ടു വേരിയന്റുകളിാണ് പുതിയതായി അവതരിപ്പിച്ചത്. ഔഡി പ്രീമിയം പ്ലസിന്റെ വില 45 ലക്ഷത്തിനടുത്താണ് (44,80,000 രൂപ), ഔഡി ടെക്നോളജിയുടെ വില 50,99,000 രൂപയാണ്. ക്വാട്രോ ഓള്‍ വീല്‍ ഡ്രൈവാണ് ഇവയുടെ പ്രത്യേകത. 2.0 എല്‍ടി എഫ്എസ്ഐ പെട്രോള്‍ എഞ്ചിനും 150 എച്ച്പിയും 320 എന്‍എം ടോര്‍ക്കും ഉറപ്പുനല്‍കുന്ന പുതിയ കാറിന് വെറും 7.3 സെക്കന്‍ഡിനുള്ളില്‍ മണിക്കൂറില്‍ 0-100 കിലോമീറ്റര്‍ വേഗത കൈവരിക്കാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ആദ്യത്തെ 500 ഉപഭോക്താക്കള്‍ക്ക് അഞ്ചുവര്‍ഷത്തെ വാറന്റിയും മൂന്നു വര്‍ഷം അല്ലെങ്കില്‍ 50,000 കിലോ മീറ്ററോളം സേവന മൂല്യ പാക്കേജും ലോയല്‍റ്റി ആനുകൂല്യങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
43.72 സെമി 5 സ്‌റ്റൈല്‍ അലോയ് വീലുകള്‍, എല്‍ഇഡി പിന്‍ കോമ്പിനേഷന്‍ ലാംപ് ഉള്ള എല്‍ഇഡി ഹെഡ് ലാംപുകള്‍, ആന്റി തെഫ്റ്റ് വീല്‍ ബോട്ടുകള്‍ എന്നിവ മറ്റ് പ്രത്യേകതകള്‍ ആണ്. അലൂമിനിയത്തിലുള്ള ഇന്റീരിയര്‍ മിറര്‍ അഡ്ജസ്റ്റ്മെന്റ് സ്വിച്ചിലെ ഘടകങ്ങള്‍, പവര്‍ വിന്‍ഡോ സ്വിച്ചുകള്‍, അലൂമിനിയം ലുക്കിലുള്ള ഡോര്‍ സ്ട്രിപ്പുകള്‍, വയര്‍ലസ് ചാര്‍ജിംഗ് സംവിധാനമുള്ള ഫോണ്‍ ബോക്സ് എന്നിവയും ശ്രദ്ധേയമാണ്. പുതിയ ഔഡി ക്യു 3 കൂടുതല്‍ സ്പോര്‍ട്ടിയും സെഗ് മെന്റ് ലീഡറുമാണെന്ന് ഔഡി ഇന്ത്യ തലവന്‍ ബല്‍ബീര്‍ സിംഗ് ധില്ലന്‍ വ്യക്തമാക്കി.
ഏതൊരു സാഹചര്യങ്ങളിലും മികച്ച ട്രാക്ഷന്‍, സ്ഥിരത, ഡൈനാമിക് ഹാന്‍ഡ്ലിംഗ് എന്നിവയ്ക്ക് കൂടുതല്‍ കരുത്ത് നല്‍കുന്നതാണ് ക്വാഡ്രോ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനം.
പള്‍സ് ഓറഞ്ച്, ഗ്ലേസിയര്‍ വൈറ്റ്, കോണോസ് ഗ്രേ, മൈത്തോസ് ബ്ലാക്ക്, നീല, എന്നീ അഞ്ചു കളര്‍ ഓപ്ഷനുകളില്‍ പുതിയ ഔഡി ക്യൂ 3 ലഭ്യമാണ്. കൊഫി ബ്രൗണ്‍, പേള്‍ ബ്രിജ് എന്നീ ഇന്റീരിയര്‍ കളര്‍ ഓപ്ഷനുകളും ഉണ്ട്.
പ്രീമിയം ലക്ഷ്വറി വിഭാഗങ്ങളില്‍ ഓട്ടോ മൊബൈല്‍, മോട്ടോര്‍ സൈക്കിള്‍ എന്നിവയുടെ നിര്‍മാതാക്കളാണ് ഔഡി ഗ്രൂപ്പ്. ഔഡി, ഡ്യൂക്കറ്റി, ലംബോര്‍ഗിനി, ബെന്റ്ലി എന്നിവയും ഫോക്സ് വാഗണ്‍ ഗ്രൂപ്പിലെ പ്രീമിയം ബ്രാന്‍ഡുകളും ഔഡി ഗ്രൂപ്പില്‍ ഉള്‍പ്പെടുന്നു.
100 ലേറെ വിപണികളില്‍ ഔഡിയ്ക്ക് സാന്നിധ്യം ഉണ്ട്. 13 രാജ്യങ്ങളിലായി 21 സ്ഥലങ്ങളില്‍ നിര്‍മാണ യൂണിറ്റുകളുമുണ്ട്്. ഔഡി ബ്രാന്‍ഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷം 1.581 ദശലക്ഷം കാറുകളും ലംബോര്‍ഗിനി ബ്രാന്‍ഡില്‍ 8385 സ്പോര്‍ട്സ് കാറുകളും ഡ്യൂക്കാട്ടി ബ്രാന്‍ഡില്‍ 39,447 മോട്ടോര്‍ സൈക്കിളുകളും വിറ്റഴിക്കുകയുണ്ടായി.
Tags:    

Similar News