എണ്ണ വില ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി

അന്താരാഷ്ട്ര എണ്ണ വില കഴിഞ്ഞ ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രാജ്യത്തെ  റീട്ടയിൽ വ്യാപാരികളെ സംബന്ധിച്ച് പെട്രോളിൽ ലാഭമോ നഷ്ടമോ നൽകുന്നിലെങ്കിലും, ഏറ്റവുമധികം ഉപയോഗിക്കുന്ന  ഡീസലിൽ ഇടിവ് തുടരുകയാണ്.  ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾക്ക് പിന്നാലെ, ക്രൂഡ് ബെഞ്ച് മാർക്ക് - ബ്രെന്റ് ബാരലിന് 94 .91 ഡോളറിലാണ് വ്യാപാരം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 91.51 ഡോളറിലെത്തിയിരുന്നു. എണ്ണ ആവശ്യങ്ങൾക്കായി 85 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇത് വലിയൊരാശ്വാസമാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് സർക്കാരിനെ സഹായിക്കുനന്തിന്റെ ഭാഗമായി  സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന  വ്യാപാരികളായ […]

Update: 2022-08-19 04:31 GMT

അന്താരാഷ്ട്ര എണ്ണ വില കഴിഞ്ഞ ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. രാജ്യത്തെ റീട്ടയിൽ വ്യാപാരികളെ സംബന്ധിച്ച് പെട്രോളിൽ ലാഭമോ നഷ്ടമോ നൽകുന്നിലെങ്കിലും, ഏറ്റവുമധികം ഉപയോഗിക്കുന്ന ഡീസലിൽ ഇടിവ് തുടരുകയാണ്. ആഗോള മാന്ദ്യത്തെ കുറിച്ചുള്ള ആശങ്കകൾക്ക് പിന്നാലെ, ക്രൂഡ് ബെഞ്ച് മാർക്ക് - ബ്രെന്റ് ബാരലിന് 94 .91 ഡോളറിലാണ് വ്യാപാരം നടത്തിയിരുന്നത്. കഴിഞ്ഞ ദിവസം ആറു മാസത്തെ ഏറ്റവും താഴ്ന്ന നിലയായ 91.51 ഡോളറിലെത്തിയിരുന്നു.

എണ്ണ ആവശ്യങ്ങൾക്കായി 85 ശതമാനത്തോളം ഇറക്കുമതിയെ ആശ്രയിക്കുന്ന ഇന്ത്യയ്ക്ക് ഇത് വലിയൊരാശ്വാസമാണ്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന് സർക്കാരിനെ സഹായിക്കുനന്തിന്റെ ഭാഗമായി സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ധന വ്യാപാരികളായ ഐഒസി, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (ബിപിസിഎൽ), ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (എച്ച്പിസിഎൽ) എന്നിവ നാലര മാസമായി പെട്രോളിന്റെയും ഡീസലിന്റെയും ചില്ലറ വിൽപ്പന വില, അന്താരാഷ്ട്ര ചിലവുകൾക്കനുസൃതമായി ക്രമീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല.

Tags:    

Similar News