കോസ്റ്റ് ഗാര്‍ഡും ആക്സിസ് ബാങ്കും ധാരണയിൽ

‍കൊച്ചി: തീരസംരക്ഷണ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നല്‍കുന്ന ഡിഫന്‍സ് സര്‍വീസ് സാലറി പാക്കേജ് ലഭ്യമാക്കുന്നതിന് ആക്സിസ് ബാങ്കും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു.  ഈ പദ്ധതി പ്രകാരം തീര സംരക്ഷണ സേനയിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വിരമിച്ചവര്‍ക്കും കേഡറ്റുകള്‍ക്കും റിക്രൂട്ടുകള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും. 56 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട പരിരക്ഷ, എട്ടു ലക്ഷം രൂപ വരെയുള്ള അധിക വിദ്യാഭ്യാസ ഗ്രാന്‍റ്, ഭവന വായ്പകളില്‍ 12 പ്രതിമാസ തവണകളുടെ ഇളവ്, മൂന്നു കുടുംബാംഗങ്ങള്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട്, ഒരു കോടി രൂപയുടെ വിമാന അപകട പരിരക്ഷ തുടങ്ങിയവയുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നത്.

Update: 2022-08-19 06:37 GMT

കൊച്ചി: തീരസംരക്ഷണ സേനാംഗങ്ങള്‍ക്ക് കൂടുതല്‍ മികച്ച ആനുകൂല്യങ്ങളും സവിശേഷതകളും നല്‍കുന്ന ഡിഫന്‍സ് സര്‍വീസ് സാലറി പാക്കേജ് ലഭ്യമാക്കുന്നതിന് ആക്സിസ് ബാങ്കും ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ധാരണാ പത്രത്തില്‍ ഒപ്പു വെച്ചു. ഈ പദ്ധതി പ്രകാരം തീര സംരക്ഷണ സേനയിലെ എല്ലാ വിഭാഗങ്ങളില്‍പ്പെട്ടവര്‍ക്കും വിരമിച്ചവര്‍ക്കും കേഡറ്റുകള്‍ക്കും റിക്രൂട്ടുകള്‍ക്കും നിരവധി ആനുകൂല്യങ്ങള്‍ ലഭിക്കും.

56 ലക്ഷം രൂപ വരെയുള്ള വ്യക്തിഗത അപകട പരിരക്ഷ, എട്ടു ലക്ഷം രൂപ വരെയുള്ള അധിക വിദ്യാഭ്യാസ ഗ്രാന്‍റ്, ഭവന വായ്പകളില്‍ 12 പ്രതിമാസ തവണകളുടെ ഇളവ്, മൂന്നു കുടുംബാംഗങ്ങള്‍ക്ക് സീറോ ബാലന്‍സ് അക്കൗണ്ട്, ഒരു കോടി രൂപയുടെ വിമാന അപകട പരിരക്ഷ തുടങ്ങിയവയുള്‍പ്പെടെ നിരവധി ആനുകൂല്യങ്ങളാണ് ലഭ്യമാക്കുന്നത്.

Tags:    

Similar News