60 ദശലക്ഷം ലിറ്റർ ഇന്ധനം നൽകുന്നതിന് എസ്സാർ- ഡി എ റോബെർട്സ്സ് കരാർ
എസ്സാർ ഓയിൽ യു കെ ലിമിറ്റഡ്, ഷ്രോപ് ഷെയർ ആസ്ഥാനമായുള്ള ഡി എ റോബർട്സിനു അഞ്ചു വർഷത്തെക്ക് 60 ദശലക്ഷം ലിറ്റർ ഇന്ധനം നൽകുന്നതിനുള്ള കരാറിൽ ഒപ്പു വെച്ചു. ഈ കരാറിലൂടെ, ഷ്രോപ് ഷെയറിലെ ,വിച്ച്ചർച്ചിലുള്ള ഡിഎ റോബർട്ട്‌സിന്റെ ഗ്രിൻഡ്‌ലി ബ്രൂക്ക് ഗാരേജ് 'എസ്സാർ ഔട്ട്‌ലെറ്റായി' പുനർനാമകരണം ചെയ്യും. ഉത്പാദനം വര്ധിപ്പിക്കുന്നതിലൂടെ കൂടുതൽ വരുമാനം നേടുവാനും റിഫൈനറിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി, ബിസിനസിനെ അതിന്റെ നിർമാണ സ്രോതസ്സിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങാൻ പ്രാപ്തമാക്കുമെന്നു കമ്പനി അറിയിച്ചു. ഗുണ നിലവാരമുള്ള ഉത്പന്നങ്ങൾ ന്യായമായ വിലയിൽ ഡി എ റോബർട്സിനെ പോലുള്ള ഡീലർമാർക്കു […]
എസ്സാർ ഓയിൽ യു കെ ലിമിറ്റഡ്, ഷ്രോപ് ഷെയർ ആസ്ഥാനമായുള്ള ഡി എ റോബർട്സിനു അഞ്ചു വർഷത്തെക്ക് 60 ദശലക്ഷം ലിറ്റർ ഇന്ധനം നൽകുന്നതിനുള്ള കരാറിൽ ഒപ്പു വെച്ചു.
ഈ കരാറിലൂടെ, ഷ്രോപ് ഷെയറിലെ ,വിച്ച്ചർച്ചിലുള്ള ഡിഎ റോബർട്ട്‌സിന്റെ ഗ്രിൻഡ്‌ലി ബ്രൂക്ക് ഗാരേജ് 'എസ്സാർ ഔട്ട്‌ലെറ്റായി' പുനർനാമകരണം ചെയ്യും. ഉത്പാദനം വര്ധിപ്പിക്കുന്നതിലൂടെ കൂടുതൽ വരുമാനം നേടുവാനും റിഫൈനറിയുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി, ബിസിനസിനെ അതിന്റെ നിർമാണ സ്രോതസ്സിൽ നിന്ന് നേരിട്ട് ഇന്ധനം വാങ്ങാൻ പ്രാപ്തമാക്കുമെന്നു കമ്പനി അറിയിച്ചു. ഗുണ നിലവാരമുള്ള ഉത്പന്നങ്ങൾ ന്യായമായ വിലയിൽ ഡി എ റോബർട്സിനെ പോലുള്ള ഡീലർമാർക്കു എസ്സാറിന്റെ സ്‌റ്റേൺലോ റിഫൈനറി നേരിട്ട് നൽകുന്നു. പ്രതിമാസം ഒരു ദശലക്ഷം ലിറ്ററിൽ കൂടുതൽ വിൽക്കുന്ന യുകെയിലെ ഏറ്റവും വലിയ ഡീലർ സൈറ്റുകളിലൊന്നാണ് ഗ്രിൻഡ്‌ലി ബ്രൂക്ക് ഗാരേജ്. ഉയർന്ന ഒക്ടെയ്ൻ എസ്സാർ 99 ഉൾപ്പെടെ എല്ലാ ഗ്രേഡുകളും ഈ കരാറിലൂടെ വാഗ്ദാനം ചെയ്യുന്നു, കൂടാതെ ഉപഭോക്താക്കൾക്ക് എസ്സാർ കീപോയിന്റ്സ് ലോയൽറ്റി പ്രോഗ്രാമിൽ ചേരാനുള്ള അവസരവും നൽകുന്നു.